Home > നെറ്റ്വർക്ക്‌ മാർക്കറ്റിംഗ്‌, മൾട്ടി ലെവൽ മാർക്കറ്റിംഗ്‌ > ഹാവൂ എന്റെ 32,000 രൂപ -നെറ്റ്വര്‍ക്ക്‌ മാര്‍ക്കറ്റ്‌ തട്ടിപ്പിനെക്കുറിച്ച്‌

ഹാവൂ എന്റെ 32,000 രൂപ -നെറ്റ്വര്‍ക്ക്‌ മാര്‍ക്കറ്റ്‌ തട്ടിപ്പിനെക്കുറിച്ച്‌

“ഹല്ലോ അനൂപ് ഞാന്‍ നമിത്ത്……… ഇവിടെ ഐഫ്ഫ്ലെക്സ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു………ഞാന്‍ എന്റെ ആഗ്രഹങ്ങളെ പറ്റി പറയാം. എനിക്ക് എന്റെ ജീവിതത്തില്‍ പല ആഗ്രഹങ്ങളുണ്ട്. ഒരു ബെന്‍സ് കാറു വാങ്ങണമെന്ന്,ബാംഗ്ലൂരിന്റെ ഹൃദയഭാഗത്ത് ഒരു ഫ്ലാറ്റു/വില്ല വാങ്ങണമെന്ന്, ഒരു നല്ല വിദ്യാഭ്യാസവും പണവുമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് .മക്കളെ ഊട്ടി ഗുഡ് ഷെപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിപ്പിക്കണമെന്ന്, അങ്ങനെ പലതും… ഇതൊക്കെ നിങ്ങളുടെ ഈ വരുമാനം കൊണ്ട് സാധിക്കുമോ? ഈ വരുമാനം വെച്ച് നിങ്ങള്‍ എത്ര കാലം വര്‍ക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അഭിലാഷങ്ങള്‍ ഒക്കെ നിറവേറ്റാന്‍ സാധിക്കും. അനൂപിന്റെ ഇപ്പോഴത്തെ വരുമാനം 12,000 രൂപ. അല്ലേ?“
“അതെ”
“ഈ വരുമാനം അടുത്ത വര്‍ഷം ചിലപ്പോള്‍ 18,000 ആയേക്കാം. മാക്സിമം 20,000. അതിനടുത്ത വര്‍ഷം മാക്സിമം 25,000. ഈ ഒരു വരുമാനം വെച്ച് എങ്ങനെ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റും? അതിനപ്പുറം നിങ്ങളുടെ ടൈറ്റ് വര്‍ക്ക് ഷെഡ്യൂള്‍. രാത്രി വൈകി വരെ ഉള്ള വര്‍ക്ക്. എന്നിട്ട് കിട്ടുന്നതോ തുച്ഛമായ 12,000 രൂപയും”
ഇങ്ങനെയായിരുന്നു ബാംഗ്ലൂര്‍ ഹൊസൂര്‍ റോഡിലുള്ള ഫോറം മാളിനു പുറത്തുള്ള ഒരു സിമന്റ് പലകയിലിരുന്ന് നമിത്ത് എന്നോട് സംസാരിച്ചിരുന്നത്. എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാനന്ന് ആദ്യമായി നമിത്തിനെ കാണുന്നത്.
“എടാ അനൂപേ നീ ഇന്ന് വൈകീട്ടെന്താ പരിപാടി?”
“എന്തെടാ മോഹന്‍ലാലിനൊപ്പം കൂടാന്‍ ആണോ?”
“പോടാ,ഞാന്‍ ആ ടൈപ്പല്ലെന്ന് നിനക്കറിയില്ലേ.ഒരു കാര്യമുണ്ട് “
“എന്തെടാ”
“പറയാം .നീ ഇന്നു വൈകുന്നേരം ഒരു മൂന്നു മൂന്നര ആകുമ്പോള്‍ ഫോറത്തില്‍ വാ. വന്നിട്ട് എനിക്ക് മിസ്സ് അടി”
“കാര്യം പറയെടാ”
“പറയാടാ.നീ വാ. നിനക്ക് ഗുണമുള്ള കാര്യമാ”
“ശരി, ഞാന്‍ വരാം. ഒകെ “
“ഒകെ ബൈ. അപ്പോള്‍ വൈകുന്നേരം കാണാം”
“ഒകെ”
സുഹൃത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ ഫോറത്തà
¿à´²àµ†à´¤àµà´¤àµà´¨àµà´¨à´¤àµ. അവിടെ വെച്ച് അവന്‍ എനിക്ക് നമിത്തിനെ പരിചയപ്പെടുത്തി തന്നു. എന്നിട്ടവന്‍ ഇപ്പോ വരാമെന്ന് പറഞ്ഞ് മുങ്ങി. നമിത്ത് വാചാലനായിരുന്നു. കൈയില്‍ ഒരു ഫയലുമായി അയാള്‍ ഒരു സെയില്‍‌സ് റെപ്രസന്റേറ്റീവിനെ പോലെ സംസാരിക്കാന്‍ തുടങ്ങി. അതും ഒരു 10-20 മിനുട്ട് സമയം. എന്നിട്ടും എന്താണ് പരിപാടി എന്ന് അവന്‍ പറയുന്നില്ല.
അങ്ങനെ ഒരു അര മണിക്കൂര്‍ കടന്നു പോയി. ഈ സമയങ്ങളിലൊക്കെ അയാള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ സ്വപ്നങ്ങളെക്കുറിച്ചും, അതു സംഭവിക്കാനുള്ള സാധ്യതകളെക്കുറിച്ചും വാചാലനായി. കുറെ വെള്ള കടലാസുകളില്‍ വരുമാനവും സ്വപ്നവും അക്കമിട്ടു നിരത്തി ഓരോന്നും അയാള്‍ ചേരും പടി ചേര്‍ത്തു കൊണ്ടിരുന്നു. അവസാനം ചേരും പടി ചേര്‍ന്നത് രണ്ടു മൂന്നെണ്ണം മാത്രം. അതും ചേരും പടി ചേരുക ഒരു 20 വര്‍ഷം കഴിഞ്ഞ്. അങ്ങനെ ഞാനീ 10-20 വര്‍ഷം പഠിച്ചതൊക്കെ വേറുതെ ആണെന്നും, ഈ ജോലി കൊണ്ട് ഒന്നും ജീവിതത്തില്‍ നേടാന്‍ സാധിക്കില്ലെന്നും, സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജോലി ഒരു വൈറ്റ് കോളര്‍ അടിമ ജോലി ആണെന്നുമൊക്കെ എന്നെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഇതിനൊക്കെ പരിഹാരം എന്ന നിലയില്‍ അയാള്‍ പരിചയപ്പെടുത്തിയത് ഒരു ഗോള്‍ഡ് ചെയിന്‍ ബിസിനസ്സിനെയാണ്. ചുരുങ്ങിയ കാലം കൊണ്ട് ലക്ഷപ്രഭുക്കളും,കോടീശ്വരരും ശത കോടീശ്വരരും ഒക്കെ ആവാന്‍ സാധ്യതയുള്ള ഒരു ബിസിനസ്. അതിനായി ദിവസത്തിന്റെയോ ആഴ്ചയുടെയോ മുഴുവന്‍ സമയവും ചിലവഴിക്കേണ്ട ആകെ വേണ്ടത് പാഴാക്കി കളയുന്ന ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം. ആ സമയങ്ങളില്‍ നമ്മുടെ സുഹൃത്തുക്കളെ കണ്ട് ഈ പ്രസ്ഥാനത്തെ പറ്റി പരിചയപ്പെടുത്തുക.ഇതിനായി ആദ്യം വേണ്ടത് 32,000 രൂപ അടച്ച് ഗോള്‍ഡ് ക്വസ്റ്റ് എന്ന ബിസിനസ് മാര്‍ക്കറ്റില്‍ അംഗമാകുക എന്നതാണ്. ഈ അംഗത
്വം പരിശോധിച്ച് അതിന്റെ സാധുത ഉറപ്പു വരുത്തിയാല്‍ അവര്‍ ഒരു സ്വര്‍ണ്ണ നാണയം അയച്ചു തരും . ഈ നാണയങ്ങള്‍ അടിക്കുന്നത് ആകെ 2000 എണ്ണം മാത്രമാണ്. പിന്നെ ഒരിക്കലും ഈ നാണയങ്ങള്‍ അടിക്കുകയില്ല. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇത് നമുക്ക് വില്‍ക്കാം. അപ്പോള്‍ ഈ നാണയത്തിന്റെ മൂല്യം ഉയരും. അതിന്റെ അപ്പോഴത്തെ വില ചിലപ്പോള്‍ ലക്ഷമോ, പത്ത് ലക്ഷമോ കോടിയോ ആകാം. അത് മാത്രമല്ല ഇങ്ങനെ ഒരു മെമ്പര്‍ഷിപ്പ് നിങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ ഒരു ചങ്ങലയിലെ അംഗമാകുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ താഴെ അംഗങ്ങളെ ചേര്‍ക്കം. നിങ്ങളുടെ ശ്രേണിക്കു താഴെ ഒരു നിശ്ചിത അംഗങ്ങള്‍ ആകുമ്പോള്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത തുക കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്നു. നിങ്ങളുടെ കീഴില്‍ മൂന്ന് അംഗങ്ങള്‍ അകുമ്പോള്‍ നിങ്ങള്‍ക്ക് 12,000 രൂപ ലഭിക്കും. 3 അംഗങ്ങള്‍ എന്നത് ഒരു നേരെ താഴെ അല്ല. നിങ്ങള്‍ക്ക് താഴെ നിങ്ങള്‍ക്ക് രണ്ട് അംഗങ്ങളെ മാത്രം ചേര്‍ക്കാം. ഒന്ന് ഇടത് വശത്തും ഒന്ന് വലത് വശത്തും.പിന്നീട എതെങ്കിലും ഒരു വശത്ത് ഒരാള്‍ കൂടി ചേരുമ്പോള്‍ നിങ്ങള്‍ക്ക് 12,000 രൂപ ലഭിക്കും. പിന്നീട് ചേര്‍ക്കുന്നത് നിങ്ങളുടെ താഴെയുള്ളവരും ശ്രദ്ധിക്കും. അവര്‍ ചേര്‍ത്താലും നിങ്ങള്‍ക്ക് പണം ലഭിക്കും. നോക്കൂ നിങ്ങളുടെ താഴെ 6 പേര്‍ ചേര്‍ന്നെന്നു കരുതുക. നിങ്ങള്‍ക്ക് കിട്ടുന്നത് 28,000 രൂപ. പിന്നീട് ഈ 6 പേരും നിങ്ങളും ചേര്‍ന്ന് ഒരു 10 പേരെ കൂടി ചേര്‍ക്കുന്നു എന്ന് കരുതുക അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 1 ലക്ഷത്തി പതിനറായിരം രൂപ.
ഇങ്ങനെ കണക്കു പുസ്തകത്തില്‍ സംഖ്യകള്‍ കൂടി വരുന്നു. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ ശരാശരി ഒരു വര്‍ഷം 32 ലക്ഷം രൂപയിലധികം സമ്പാദിക്കാം. കുറച്ചു മാസം കഴിഞ്ഞാല്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് പണം കിട്ടും.കാരണം നിങ്ങളുടെ താഴെയുള്ളവര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.
വാഗ്ദാനപ്പെര
ുമഴ ഇങ്ങനെയൊക്കെയായിരുന്നു. ഒരു വര്‍ഷം 32 ലക്ഷം രൂപ എന്നത് നമിത്ത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അത് നേടിയ ചിലരുടെ ഫോട്ടോയും, സ്വര്‍ണ്ണനാണയം ലേലത്തില്‍ വിറ്റ് വലിയ തുക നേടിയ ചിലരുടെ പടങ്ങളും എനിക്ക് കാട്ടിത്തന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ അസോസിയെറ്റ്‌സ് എന്നും സീനിയേഴ്‌സ് എന്നുമറിയപ്പെടുന്ന ചിലര്‍(അയാളുടെ ചങ്ങലക്ക് താഴെയുള്ളവര്‍ അസോസിയേറ്റ്സ് എന്നുംമുകളില്‍ ഉള്ളവര്‍ സീനിയേര്‍സ് എന്നും അറിയപ്പെടുന്നു) കൂടി വന്നു. എന്റെ സുഹൃത്തിനൊപ്പം. അവര്‍ എന്നെ പരിചയപ്പെടുകയും അവരും ഗോള്‍ഡ് ക്വസിനെക്കുറിച്ച് വാചാലരായി. അതിലൊരാള്‍ എന്നോട് ചോദിച്ചു.
“ അനൂപിന് ഇതൊക്കെ കേട്ടിട്ട് എന്തു തോന്നുന്നു. ഇതില്‍ താല്പര്യം ഉണ്ടോ?”
ഇല്ലെങ്കിലും ഉണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞാന്‍ പറഞ്ഞു.
“ കൊള്ളാം. താല്പര്യമൊക്കെയുണ്ട്. പക്ഷേ ഈ വലിയ തുകയാണ് പ്രശ്നം. ഇത് ഇന്‍സ്റ്റാള്‍മെന്റ് ആയി അടക്കാന്‍ പറ്റുമോ?”
“ ഇല്ല. തുക മുഴുവന്‍ ആയി അടക്കണം. ഒരു കാര്യം ചെയ്യാം. അനൂപിന് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടൊ?”
“ഇല്ല”
“ഓ.. എന്നാല്‍ ഒരു കാര്യം ചെയ്യാം. നമുക്കൊന്ന് സംഘടിപ്പിക്കാം.”
അവര്‍ ഉടന്‍ തന്നെ ആരെയോ ഫോണ്‍ ചെയ്യുന്നു.ഫോണ്‍ എനിക്ക് തരുന്നു. എന്റെ വിവരങ്ങള്‍ ഒക്കെ തിരക്കുന്നു മറുതലക്കിരിക്കുന്ന സ്ത്രീ. അങ്ങനെ ഒരാഴ്ച കൊണ്ട് എനിക്ക് ക്രിഡിറ്റ് കാര്‍ഡ് റെഡി ആകുമെന്ന് അവര്‍ പറയുന്നു. ഒരു പ്രൂഫും കാണിക്കാതെ എനിക്കങ്ങനെ എച്ച്.എസ്.ബി.സി ക്രെഡിറ്റ് കാര്‍ഡും കിട്ടുന്നു.
“അപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയാലുടന്‍ എന്നെ മിസ്സ് അടിക്ക്. ഇതാണെന്റെ നമ്പര്‍”
അയാള്‍ നമ്പര്‍ തരുന്നു. എന്നെ കൂടുതല്‍ വിശ്വസിപ്പിക്കാനായി അവര്‍ അടുത്തുള്ള ഒരു ഇന്റര്‍നെറ്റ് കഫേയിലേക്ക് പോയി ഗോള്‍ഡ് ക്വെസàµ
à´±àµà´±à´¿à´¨àµà´±àµ† വെബ്‌സൈറ്റ് കാണിച്ചു തരികയും ഒപ്പം അതിലൊരു മെമ്പര്‍ക്ക് കിട്ടാന്‍ പോകുന്ന ചെക്കിന്റെ വിവരങ്ങളും കാണിച്ചു തന്നു.
അങ്ങനെ ഒരു വിധം അവരുടെ കൈയില്‍ നിന്നും ഊരി ഞാന്‍ എന്റെ റൂമിലെത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് എന്നെ വിളിച്ചു.
“എടാ നീചേരുന്നില്ലേ. നീ നാളെ തന്നെ ചേര്. പൈസ ഇപ്പോള്‍ ഇല്ലെങ്കില്‍ ഞാന്‍ തരാം. ക്രെഡിറ്റ് കാര്‍ഡ് കിട്ടിയിട്ട് തിരിച്ചു തന്നാല്‍ മതി. എത്രയും വേഗം ചേര്‍ന്നാല്‍ അത്രയും ലാഭമുണ്ടാകും.”
“ഞാനൊന്നാലോചിക്കട്ടെ.”
“പോടാ ഇനി എന്താ ഇത്ര ആലോചിക്കാന്‍. ഞാന്‍ അവര്‍ക്ക് ചെക്ക് കൊടുക്കട്ടെ”
“വേണ്ട.ഞാന്‍ പറയാം.”
“ഓ ശരി. എന്നാ ഞാന്‍ പിന്നെ വിളിക്കാം.”(അവന്റെ ശബ്ദം മാറിയിരുന്നു)
അങ്ങനെ ഒരാഴ്ച കടന്നു. എനിക്ക് ക്രെഡിറ്റ് കാര്‍ഡ് കിട്ടി. സുഹൃത്ത് വിളിച്ചപ്പോള്‍ ഞാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. പിന്നെ 2-3 ആഴ്ചത്തേക്ക് അവന്‍ എന്നെ വിളിച്ചതേ ഇല്ല.
ഈയിടെ ചെന്നൈയില്‍ അറസ്റ്റ് ചെയ്ത ക്വസ്റ്റ് നെറ്റ് ഇന്റര്‍നാഷണല്‍ എന്റര്‍പ്രൈസസിന്റെ (വലയില്‍ അകപ്പെട്ട )ചിലര്‍ എന്നെ സമീപിച്ചതിന്റെ കഥയാണ് മുകളില്‍ വിവരിച്ചത്. ഇപ്പോള്‍ ഈ സംരഭത്തിന്റെ ചെന്നൈ, കൊച്ചി ഓഫീസുകള്‍ പൂട്ടിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് ഒരു വാര്‍ത്ത ഇന്നലെ മലയാള മനോരമ ബാംഗ്ലൂര്‍ എഡിഷനില്‍ വന്നിരുന്നു. ഇതില്‍ ഒട്ടനവധി മലയാളികളും പെട്ടിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ദന്തഡോക്ടര്‍മാരാണ് കൂടുതല്‍ കുടുങ്ങിയതെന്ന് മനോരമ പറയുന്നു. അവര്‍ മാത്രമല്ല. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന നിരവധി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരും ഇതില്‍ അകപ്പെട്ടിട്ടുണ്ട് എന്നെനിക്കുറപ്പാണ്.
സത്യം പറയട്ടെ ഇതു പോലെ മറ്റു 2,3 സംരഭങ്ങളുടെ റെപ്രസന്റേറ്റീവ്സും എന്നെ സമീപിച്ചിരുന്നു. ഞാനവര്‍ക്കും ചെവി കൊടുത്തിട്ടില്ല.
എന്താണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്?
മള്‍à´
്ടി ലെവല്‍ മാര്‍ക്കറ്റിംഗിനെ ഇംഗ്ലീഷ് വിക്കിപീഡിയ വിവരിക്കുന്നതിങ്ങനെ.

Multi-level marketing (MLM), also known as Network Marketing is a business distribution model that allows a parent multi-level marketing company to market their products directly to consumers by means of relationship referral and direct selling.

ഇംഗ്ലീഷ് വിക്കിയിലെ ലേഖനം മുഴുവനായി ഇവിടെ വായിക്കാം.

ഉല്പന്നങ്ങളോ വസ്തുവകകളോ കടയില്‍ നിന്നു നേരിട്ടു വാങ്ങാതെ ഉപയോക്താവിലേക്ക് നേരിട്ട് എത്തിക്കുന്നതിനെയാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന് പറയുന്നത്.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ നേട്ടങ്ങളെ പറ്റിയും അതിന്റെ ദൂഷ്യവശങ്ങളെ പറ്റിയും അടുത്ത പോസ്റ്റില്‍ വിശദമായി എഴുതാം.

  1. പി.അനൂപ്
    May 18, 2008 at 9:12 PM

    നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് എന്നൊക്കെയറിയപ്പെടുന്ന ഒരു ബിസിനസ് രീതിയെക്കുറിച്ചും അതിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചും…

  2. Don(ഡോണ്‍)
    May 19, 2008 at 4:58 AM

    അയ്യേ . വെറുതെ മുഴുവന്‍ വായിച്ചു സമയം കളഞ്ഞു . ഞാന്‍ ആരുടേയോ 32,000 രൂപ പോയല്ലോ എന്ന് ഓര്‍ത്ത് സന്തോഷിക്കുകയായിരുന്നു

  3. ബാബുരാജ് ഭഗവതി
    May 19, 2008 at 5:38 AM

    അനൂപ് പോസ്റ്റ് നന്നായി.ചൂതാട്ടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

  4. കണ്ണൂരാന്‍ - KANNURAN
    May 19, 2008 at 12:18 PM

    പണ്ടൊക്കെ 500 ഉം ആയിരവുമായിരുന്നു എം.എല്‍.മം. കാരുടെ തട്ടിപ്പ്, ഇപ്പൊ 32000 എത്തിയല്ലെ? കൊള്ളം.. എന്തായാലും തടി കേടാകാതെ രക്ഷപ്പെട്ടല്ലോ

  5. Abhi
    May 19, 2008 at 2:14 PM

    നല്ല പോസ്റ്റ്. ചെയിന്‍ തട്ടിപ്പൊക്കെ നിന്ന്പോയെന്നാണ് കരുതിയിരുന്നത്. ബാംഗ്ലൂരില്‍ പോലും ഈ സംഭവ്വം ഇപ്പോളൂമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതിശയിച്ചുപോയ്!

  6. നവരുചിയന്‍
    May 19, 2008 at 2:52 PM

    ഇവന്മാര് ഇതു ഇതു വരെ നിറുതിയില്ലെ …… കുറെ കാലം ആയി കേള്‍ക്കാന്‍ ഇല്ലാരുന്നു

  7. ശ്രീവല്ലഭന്‍.
    May 19, 2008 at 3:10 PM

    ഹൊ. എണ്പത്തി അയ്യായിരം നഷ്ടപ്പെട്ടിട്ട്‌ ഒരു magnetic കിടക്ക ഒരിക്കലും ഉപയോഗിക്കാതെ വീടിന്‍റെ മൂലയില്‍ ചാരി വച്ചിരിക്കുന്നത് പല വീടുകളിലും കണ്ടിട്ടുണ്ട്. നടുവ് വേദനയുള്ള പ്രായമായ ആള്‍ക്കാര്‍ ഉള്ള വീടുകള്‍ ആണ് അവര്‍ നോട്ടം ഇടുന്നത്.

  8. നന്ദു
    May 19, 2008 at 6:33 PM

    ചെന്നെയില്‍ സിനിമാതാരങ്ങളൂള്‍പ്പെട്ട ഒരു സംഘം ക്വസ്റ്റ് നെറ്റില്‍ ആള്‍ക്കാരെ ചേര്‍ത്ത് തട്ടിപ്പു നടത്തിയതായി ഒരു ഒരു വാര്‍ത്ത മാധ്യമം റിപ്പോറ്ട്ട് ചെയ്തിരുന്നു. ഇതിന്റെ സൂത്രധാരന്‍ ശ്രീ വിജയ് ഈശ്വറിനെ ഉടന്‍ ചോദ്യംചെയ്യും എന്നും വാര്‍ത്ത കണ്ടു , കേരളത്തിലെ ഓഫീസ് പൂട്ടിയതായും, ഒരു വാര്‍ത്ത വന്നിരുന്നു. കേരളത്തില്‍ ഈ ചെയിനില്‍ കുടുങ്ങിയവര്‍ പരാതി കൊടുക്കാനാവാതെ കുഴയുന്നതായുംമാധ്യമം റിപ്പോര്‍ട്ട്ചെയ്യുന്നു.തുടങ്ങുന്നവര്‍ കോടീകള്‍ കൊയ്യും, അവസാ‍നകണ്ണികളൂടെ കാര്യം സ്വാഹ!

  9. ഹരീഷ് തൊടുപുഴ
    May 19, 2008 at 8:20 PM

    എന്തായാലും അനൂപെ, താങ്കള്‍ രക്ഷപെട്ടല്ലോ, ഭാഗ്യം

  10. ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌)
    May 19, 2008 at 9:40 PM

    MLM ബിസ്സിനസ് എന്നാല്‍ പൊതുവെ ‘മലം‘ ബിസ്സിനസ് എന്നാണെന്ന് അറിയില്ലേ അനൂപേ?

  11. ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....
    May 19, 2008 at 11:49 PM

    അത്യാഗ്രഹികള്‍ക്ക് അങ്ങനയേ വരൂ. എന്തായാലും അനൂപ് രക്ഷപെട്ടല്ലോ? മിടുക്കന്‍ .

  12. jinsbond007
    May 20, 2008 at 6:33 AM

    രൂപയുടെ മൂല്യം ഇടിഞ്ഞതാണോ MLM തുക ഇങ്ങനെ കുത്തനെ ഉയരാന്‍ കാരണം? രണ്ടു കൊല്ലം മുമ്പ് RMP എന്ന പേരും പറഞ്ഞ് ചിലര് വന്നപ്പോള്‍ 5000 ആയിരുന്നുവെന്നാണോര്‍മ്മ. ഇതു വച്ചു പൈസ ധാരാളം ഉണ്ടാക്കിയവരേയും കണ്ടിട്ടുണ്ട്.

  13. Binoykumar
    May 20, 2008 at 12:10 PM

    കനകം മൂലം…കാമിനി മൂലം…

  1. No trackbacks yet.

Leave a reply to കണ്ണൂരാന്‍ - KANNURAN Cancel reply