കുഞ്ഞിപ്പെണ്ണ്

നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും

നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ“
എന്നു തുടങ്ങുന്ന പാട്ട് വളരെ ജനപ്രീതി നേടിയ ഒരു  നാടന്‍ പാട്ടാണ് . അടുത്ത കാലത്തിറങ്ങിയ ‘നല്ലമ്മ’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധ നേടിയ ഈ നാ‍ടന്‍ പാട്ട് എഴുതിയത് 20 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നു വിശ്വസിക്കാന്‍ തന്നെ പലര്‍ക്കും പ്രയാസമായിരിക്കും. പക്ഷേ വരികളുടെ ഇടയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ കവിതയുടെ കാലഘട്ടത്തെക്കുറിച്ച് ഒരു വ്യക്തത ലഭിക്കും.

http://www.youtube.com/v/6OwU87KtUQg&hl=en&fs=1&

നല്ലമ്മ എന്ന ആല്‍ബത്തിലെ “കുഞ്ഞിപ്പെണ്ണേ” എന്നു തുടങ്ങുന്ന ഗാനത്തിന്റെ യുട്യൂബ് വീഡിയോ

20 വര്‍ഷം മുന്‍പ് എഴുതപ്പെട്ടതാണെങ്കിലും ഇന്നും പ്രസക്തിയുള്ള വരികളാണ് കവിതയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്ന കവിയാണ് കുഞ്ഞിപ്പെണ്ണ് എന്ന ഈ നാടന്‍ പാട്ടെഴുതിയത്. മലയാള കവിതാരംഗത്തും ചലച്ചിത്രഗാന രംഗത്തും ചില കൃതികള്‍ രചിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ ഈ കവിതയിലെ ചില വരികള്‍  കുട്ടിക്കാലത്തെവിടെയോ കേട്ടിരുന്നു. മനസില്‍ കിടന്ന ആ വരികളോട് അക്കാലത്തെ സമകാലിക  സംഭവങ്ങളോട് കൂട്ടിച്ചേര്‍ത്ത്പുതിയ നാടന്‍ പാട്ടാക്കുകയായിരുന്നു.

നാടന്‍ പാട്ടിന്റെ പൂര്‍ണരൂപം താഴെക്കാണാം.

“നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും


ചെന്തേങ്ങ നിറമല്ലേലും
ചെന്താമരകണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലേലും
മുല്ലമൊട്ടിൻ പല്ലില്ലേലും
എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കാണാൻ ചന്തം തോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും


കാതിലൊരു മിന്നുമില്ല
കഴുത്തിലാണേൽ അലുക്കുമില്ല
കൈയിലെന്നാൽ വളയുമില്ല
കാലിലാണേൽ കൊലുസ്സുമില്ല
എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കാണാൻ ചന്തം തോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും


തങ്കംപോലെ മനസ്സുണ്ടല്ലോ
തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കെട്ടാൻ വന്നില്ലല്ലോ”


“എന്നെക്കാണാൻ വന്നോരുക്ക്‌
പൊന്നുവേണം പണവും വേണം
പുരയാണെങ്കിൽ മേഞ്ഞതല്ല
പുരയിടവും ബോധിച്ചില്ല.
പൊന്നുംനോക്കി മണ്ണുംനോക്കി
എന്നെക്കെട്ടാൻ വന്നില്ലേലും
ആണൊരുത്തൻ ആശതോന്നി
എന്നെക്കാണാൻ വരുമൊരിക്കൽ


ഇല്ലേലെന്തേ നല്ലപെണ്ണേ
അരിവാളുണ്ട്‌ ഏൻ കഴിയും
ഇല്ലേലെന്തേ നല്ലപെണ്ണേ
അരിവാളുണ്ട്‌ ഏൻ കഴിയും”

കടപ്പാട്:എം.കെ.വിലാസ്(ദേശാഭിമാനി സ്ത്രീ)

 1. October 31, 2009 at 12:43 AM

  നാടന്‍പാട്ടുകളില്‍ (മലയാളത്തില്‍ നിന്നും) എത്ര എത്ര പാട്ടുകളാ തമിഴ് സിനിമകളില്‍ കോപ്പി അടിച്ചോണ്ടു പോണത്… ഈ പാട്ടിന്റെ ഇതേ ഈണമാണ് താമ്രഭരണി എന്ന പടത്തിലെ- “കറുപ്പാന കയ്യാല എന്ന പുടിച്ചാന്‍ കാതല്‍ ഇന്ത കാതല്‍ കൈ കൂടുതമ്മാ…” എന്ന പാട്ട്!

  പാട്ട് നല്ല വെടിപ്പായിട്ടുണ്ട്!

 2. October 31, 2009 at 8:17 AM

  കടം എന്ന ഒറ്റക്കവിത മതി
  ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനെ അറിയാന്‍
  എന്നിട്ടും ആരും അയാളെ കണ്ടില്ല എന്ന് നടിക്കുന്നു.
  ഈ പോസ്റ്റ് അവനാണ്. അവന് മാത്രം

 3. October 31, 2009 at 11:32 AM

  വായിച്ചൂസ് 🙂

 4. shajeep
  October 31, 2009 at 11:51 AM

  nicely promoted a good song

 5. വെള്ളെഴുത്ത്
  October 31, 2009 at 12:44 PM

  ഇതൊരു മോശം വീഡിയോ ആണ്.. പാട്ട് നല്ലത്. ഒപ്പം അറിയേണ്ടിയിരുന്നത് ആ ശബ്ദത്തിന്റെ ഉടമയെയായിരുന്നു.

 6. October 31, 2009 at 1:39 PM

  ഏറ്റവും കൂടുതല്‍ കേട്ട നാടന്‍ പാട്ട്

 7. October 31, 2009 at 2:33 PM

  ഇത് പാടിയത് ദുര്ഗവിശ്വനാഥാണ്.

 8. simy
  October 31, 2009 at 11:48 PM

  ഇത് പരിചയപ്പെടുത്തിയതിന് നന്ദി അനൂപേ

 9. Anoop
  October 31, 2009 at 11:55 PM

  വെള്ളെഴുത്തിന് (മറ്റു പേര്‍ക്കും..)

  മോശം വീഡീയോയുടെ ഗുണനിലവാരം ആണോ അതോ വീഡീയോ തന്നെ ആണോ? ഏതായാലും രണ്ടിനോടും എനിക്കു യോജിപ്പാണ്. എങ്കിലും ഈ പാട്ട് വീണ്ടും ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഈ ആല്‍ബത്തിനു പങ്കുണ്ടെന്നതു ഇവിടെ സ്മരിക്കാതെ വയ്യ!

  ഇനി പാടിയ ഗായികയെക്കുറിച്ച്.. ബിപിന്‍ ദാസ് പറഞ്ഞതു പോലെ ഇത് പാടിയത് ദുര്‍ഗ വിശ്വനാഥാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ 2007-ലെ ഒരു മത്സരാര്‍ത്ഥിയായിരുന്നു ഈ ഗായിക. പിന്നീട് നിരവധി ആല്‍ബങ്ങളില്‍ പാടി. അതി ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഈ നാടന്‍ പാട്ടാണെന്നു തോന്നുന്നു.

 10. priyamvada
  November 1, 2009 at 5:38 AM

  ആ പാട്ടിന്റെ better version ഇവിടുണ്ട്

  http://vadakkoodan.blogspot.com/2009/05/ninnekkanan-ennekkalum.html

 11. November 2, 2009 at 12:14 PM

  🙂
  TV-yil aanu adyamayi visuals kandathu..

 12. Labeeb
  December 14, 2009 at 5:51 PM

  It is one of my fav nadan pattu… Thanks for the info! 🙂

 13. krishnakumar
  April 27, 2010 at 3:21 PM

  ellavarum orupad aveshathode ettupaadunna naadan paattayi maariya oru rachana. stree paksha kaazhchayil mikacha, sthree shaaktheekarana prasakthamayi engade engandiyur paadate……

 1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s