Home > ആസ്വാദനം, മാതൃഭൂമി > നായ്‌ക്കോലം

നായ്‌ക്കോലം

അബ്ദുള്ളക്കുട്ടിമാരും, കെ.ഇ.എന്‍ മാരും മാത്രം രമിക്കുന്ന ഒരു ലോകമായിരുന്നു കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചകളായി മാതൃഭൂമി ആഴ്ചപ്പതിപ്പ്. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരാമുഖം എന്നൊരു നോവല്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ചു എന്നതൊഴിച്ചാല്‍ രണ്ടു മൂന്നു ആഴ്ചകളായി ആഴ്ചപ്പതിപ്പ് എന്നെ സംബന്ധിച്ചെടുത്തോളം നിരാശ ജനിപ്പിക്കുന്ന ഒരു ഉല്പന്നമായിരുന്നു. കഴിഞ്ഞ രണ്ടു മൂന്നാഴ്ചകളിലെ ഈ ‘സാഹിത്യ മരവിപ്പ്’ ആഴ്ചപ്പതിപ്പ് തീര്‍ത്തത് പുതിയ ലക്കം (ലക്കം 41 ഡിസംബര്‍ 20) പുറത്തിറക്കിയപ്പോഴാണ്. കെ. ആര്‍. മീരയുടെ ‘നായ്ക്കോലം’ എന്നൊരു ഒറ്റക്കഥ മാത്രം മതി പുതിയ ലക്കം ആഴ്ചപ്പതിനെ സാഹിത്യപരമായി ഉത്തേജിപ്പിക്കുവാനും സാഹിത്യ കുതുകികളെ ആശ്വസിപ്പിക്കുവാനും.

“ഒമ്പതു കൊല്ലം മുന്‍പ് കാഞ്ഞിരപ്പള്ളിയിലെ റബര്‍കുട പിടിച്ച കുന്നിറങ്ങി കരഞ്ഞു കൊണ്ടു വന്ന കുട്ടികളെ കണ്ട പത്രലേഖിക അവരെ ആശ്വസിപ്പിക്കുന്നതിനു പകരം ചോദ്യം ചെയ്യാനാണു തുനിഞ്ഞത്.ഒമ്പതു കുട്ടികള്‍ അപരിചിതയെക്കണ്ട് ഓടിപ്പോയി. പത്താമന്‍ നിന്നു” കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. പത്രലേഖികയായ കഥാനായിക,യേശുദാസന്‍ പി.കെ., സ്കൂള്‍ ഹെഡ്മാസ്റ്റര്‍, ഫാ: എബ്രഹാം കരിങ്കല്ലേല്‍, കാമുകന്‍, സീനിയര്‍ എഡിറ്റര്‍, പത്രമുതലാളി, ഡല്‍ഹിയില്‍ പത്രസമ്മേളനത്തിനെത്തിയപ്പോള്‍ പരിചയപ്പെട്ട വയറു ചാടിയ സോഷ്യലിസ്റ്റ് ബുദ്ധിജീവിയായ രണ്ടാമത്തെ കാമുകന്‍, ചെറുപ്പക്കാരനായ രണ്ടാമത്തെ ഹെഡ്‌മാസ്റ്റര്‍. ഇങ്ങനെ പോകുന്ന കഥാപാത്രങ്ങളെക്കൊണ്ട് കഥാകാരി സമൂഹമാകെ ഗ്രസിക്കുന്ന ഒരു രോഗത്തിന്റെയും ,താനറിയാതെ മാതാപിതാക്കളില്‍ നിന്നു കിട്ടിയ രോഗവും പേറി സമൂഹത്തിലും സമുദായത്തിലും ഒറ്റപ്പെടുന്ന കുട്ടികളുടെയും കഥയാണു വിവരിക്കുന്നത്. യേശുദാസന്‍ പി.കെ എന്ന ദളിത് കൃസ്ത്യാനിച്ചെറുക്കന് മാതാപിതാക്കള്‍ വഴി ലഭിക്കുന്ന എയ്‌ഡ്‌സ് (ഏസ് എന്നു യേശു തന്നെ ഇതിനെ വിളിക്കുന്നു ) രോഗം പുറത്തു വരുന്നത് ഒരു പത്രം അവരെ അധിവസിപ്പിച്ച ജ്യോതിര്‍ഗമയയെക്കുറിച്ച് ഫീച്ചര്‍ എഴുതിയപ്പോഴാണ്. ഇതോടെ എപ്പോഴും പോസറ്റീവായി മാത്രം ചിന്തിക്കുന്ന  ഫാ. എബ്രഹാം കരിങ്കല്ലേല്‍ നടത്തുന്ന പാവപ്പെട്ടവര്‍ക്കായുള്ള മലയാളം മീഡിയം സ്കൂളില്‍ നിന്നു പുറത്താക്കുന്നതിനായി പി.ടി.എ. തീരുമാനിക്കുന്നു. നായികാ കഥാപാത്രം ഇതൊരു സ്ടോറി ആക്കി അവതരിപ്പിക്കുകയും അതു വഴി സമൂഹവും മാദ്ധ്യമങ്ങളും ഇതൊരു സംഭവമാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ജ്യോതിര്‍ഗമയയുടെ തന്നെ കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഇതിലൊരു വിദ്യാര്‍ത്ഥി പഠിക്കുകയും തുടര്‍ന്ന് അവനും, കഥാനായികക്കും സംഭവിക്കുന്ന പരിണാമങ്ങളെ അനാവരണം ചെയ്യുന്നതാണ് കഥാതന്തു.

ജോസഫേട്ടന്‍ നല്കിയ ആ പഴയ പ്ളാസ്റ്റിക്ക് ബാഗും അതിനകത്തെ സങ്കീര്‍ത്തന പുസ്തകവും, നീല ചോക്ളേറ്റ് കവറുകളും മനസ്സില്‍  വേദന നിറഞ്ഞ ഓര്‍മ്മകളായി തങ്ങി നില്‍ക്കുന്നു.

 1. December 17, 2009 at 6:07 PM

  അങ്ങനെയങ്ങ് വരണ്ടതായിരുന്നോ മാതൃഭൂമി ? അബ്‌ദുള്ളക്കുട്ടിയുടെ ഏറ്റു പറച്ചിലുകളും അതിനുള്ള മറുപടികളും വായനക്കാരന്‍ എന്ന നിലയില്‍ ഞങ്ങളില്‍ ചിലരെയൊക്കെ തൃപ്‌തിപ്പെടുത്തുന്നതായിരുന്നു. മനുഷ്യന്‍ സാഹിത്യം കൊണ്ട് മാത്രമല്ലല്ലോ ജീവിക്കുന്നത്, അല്‍‌പം വരള്‍ച്ച മാതൃഭൂമിയ്‌ക്കുമാകാം. രാഷ്‌ട്രീയമില്ല എന്ന് പറയുന്നത് ഒരു ജാ‍ഡയായോ പരിഷ്കാരമായോ പറയുന്ന അരാജകവാദികളുടെ കാലത്ത് (ഈ പദം പ്രയോഗിച്ചതില്‍ ക്ഷമിക്കുക) അല്‌പം രാഷ്‌ട്രീയവും പ്രത്യയശാസ്ത്രവും ചര്‍ച്ച ചെയ്യാന്‍ മാതൃഭൂമി തയ്യാറാവുന്നതും നല്ലത് തന്നെ. ഒപ്പം ഇടയ്‌ക്കൊക്കെ ആ പഴയ നായര്‍ പൂമുഖം തകര്‍ക്കാന്‍ മാതൃഭൂമിയ്‌ക്കാവുന്നുണ്ടല്ലോ! പിന്നെ അതൊക്കെ വരണ്ടതായി തോന്നുന്നുവെങ്കില്‍ കെ.ഇ.എന്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടിന്റെ ആദ്യഭാഗം ഒന്ന് ഓര്‍ത്താല്‍ മതി. കഥയുടെ മികവ് ലേഖനത്തില്‍ രോമാഞ്ചം കൊണ്ട അത്രയുമുണ്ടോ എന്ന് ഒരു സംശയമുണ്ട്. പിന്നെ പത്ര പ്രവര്‍ത്തകരുടെ കഥാകാലമാണല്ലോ, അതും സഹിക്കുക!!!

 2. sree
  May 10, 2010 at 9:53 AM

  മാതൃഭുമി ആഴ്ചപ്പതിപ്പ് മലയാള ആനുകാളിങ്ങളില്‍ ഏറ്റവും മികച്ചത് തന്നെ , കെ.ഇ .എന്‍ , ഷാജഹാന്‍ , കെ.വേണു …….
  എല്ലാവരും അവരുടെ പക്ഷം പറയട്ടെ , കേരളീയ സമൂഹത്തിന്റെ നേരെ പിടിച്ച കണ്ണാടി യാവട്ടെ അത് …രാഷ്ട്രീയവും , സാഹിത്യവും , കലയും , സംഗീതവും , സിനിമയും, നീറുന്ന സാമൂഹ്യ പ്രശങ്ങളും കൂടിക്കുഴഞ്ഞ്‌ അങ്ങനെ ..

 1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s