Home > ഗൂഗിള്‍, ടെക്നോളജി, സാങ്കേതികം > ഇനി ഗൂഗിളിന്റെ മൊബൈല്‍ ഫോണും!

ഇനി ഗൂഗിളിന്റെ മൊബൈല്‍ ഫോണും!

ഇന്റര്‍നെറ്റിന്റെ വിവിധ മേഖലകളില്‍ അധീശത്വം പുലര്‍ത്തുന്ന ഗൂഗിള്‍ ഹാര്‍ഡ്‌വെയര്‍ രംഗത്തേക്കുള്ള ആദ്യ ചുവടു വെപ്പെന്നോണം അതിന്റെ ആദ്യ ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നമായ മൊബൈല്‍ ഫോണുമായി രംഗത്തെത്തി. നെക്സസ് വണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ മൊബൈല്‍ ഫോണ്‍ ഗൂഗിളിന്റെ തന്നെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റം ആണുപയോഗിക്കുന്നത്. തായ്‌വാനിലെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ എച്ച്ടിസിയാണ് ഗൂഗിളിന് വേണ്ടി ഇപ്പോള്‍ ഫോണ്‍ നിര്‍മ്മിച്ച് നല്‍കുന്നത്. 2010 ജനുവരി 5-ന്  ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മൗണ്ടെന്‍ വ്യൂ ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നെക്‌സസ് വണ്‍ പുറത്തിറങ്ങിയതായി അറിയിച്ചു.

പ്രത്യേകതകള്‍

ഇനി നമുക്ക് നെക്സസ് വണ്ണിന്റെ പ്രത്യേകതകള് പരിശോധിക്കാം.3.7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 1GHz സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍, എല്‍.ഇ.ഡി. ഫ്ലാഷോടു കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറ , ജി.പി.എസ്, കോംപസ്, ആക്‌സലറോമീറ്റര്‍, സംസാരിക്കുന്നതിനിടയില്‍ അലോസരമുണ്ടാക്കുന്ന ശബ്ദങ്ങളെ നീക്കുന്നതിനുള്ള  സങ്കേതം, ശബ്ദം തിരിച്ചറിയാന്‍ എല്ലാ ആപ്ലിക്കേഷനിലും സൗകര്യം,  512MBഫ്ലാഷ് മെമ്മറി, ശേഷി 32 GB വരെ വര്‍ധിപ്പിക്കാവുന്ന SD കാര്‍ഡ് ഉപയോഗിക്കാനുള്ള സംവിധാനം എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്‍. 11.5 മില്ലീമീറ്റര്‍ ഘനമുള്ള ഈ ഫോണിന്റെ ഭാരം 130 ഗ്രാം മാത്രമാണ്.

നെക്സസ് വണ്ണിന്റെ പ്രവര്‍ത്തനം മനസിലാക്കുന്നതിനു താഴെക്കാണുന്ന വീഡിയോ സഹായിക്കും.
http://www.youtube.com/v/hvzxZ8tOBcQ&hl=en_US&fs=1&color1=0x234900&color2=0x4e9e00

ഇന്ത്യയിലുള്ള ഉപയോക്താക്കള്‍ ഈ ഫോണിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ഈ ഫോണ്‍ ഇപ്പോള്‍ യു.എസ്.എ. തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുക. ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കണമെങ്കില്‍ അമേരിക്കയില്‍ നിന്നോ ഇ ബേ പോലുള്ള വെബ്സൈറ്റുകളില്‍ നിന്ന് ഇരുപത്തി അഞ്ചായിരത്തില്‍ പരം രൂപ മുടക്കി വാങ്ങിയ ശേഷം ഉപയോഗിക്കേണ്ടി വരും.

  1. No comments yet.
  1. No trackbacks yet.

Leave a comment