ക്രീസിലെ ദൈവം

ക്രിക്കറ്റ് ആണെന്റെ മതം

സച്ചിൻ ആണെന്റെ ദൈവം – ക്രിക്കറ്റ് ആരാധകർ

സച്ചിൻ, ആ  റെക്കോർഡും കൂടി നീ സ്വന്തമാക്കിയിരിക്കുന്നു. ക്രിക്കറ്റ് എന്ന മഹാവൃക്ഷത്തിന്റെ ചില്ലകൾ ഓരോന്നായി കീഴടക്കുമ്പോളൊക്കെ ഞങ്ങൾ ആഘോഷിക്കുമായിരുന്നു, ആനന്ദനൃത്തം ചെയ്യുമായിരുന്നു. ഓരോ വിമർശനങ്ങൾ നേരിട്ടപ്പോഴും അവയോടൊക്കെ ബാറ്റ് കൊണ്ടായിരുന്നു നീ മറുപടി പറഞ്ഞിരുന്നത്. ഭൂമിയിൽ ഇന്നൊരു ദൈവം ജീവിച്ചിരിപ്പുണ്ടെങ്കിൽ അതു താങ്കൾ തന്നെയായിരിക്കും. ആയിരത്തി തൊള്ളായിരത്തി എമ്പത്തിയൊൺപതിൽ പാക്കിസ്ഥാനെതിരെ കറാച്ചിയിൽ ബാറ്റേന്തിയപ്പോൾ അന്നാരുമോർത്തു കാണില്ല ഇതൊരു ഇതിഹാസത്തിന്റെ ആരംഭമായിരിക്കുമെന്ന്. അന്ന് വഖാർ യൂനിസിനു മുന്നിൽ 15 റൺസിനു നീ കീഴടങ്ങിയപ്പോൾ തുടങ്ങിയ റൺസിനോടുള്ള തീരാത്ത ദാഹം നീ ഇന്നും കാത്തു സൂക്ഷിക്കുന്നു.  കാവ്യാത്മമായ നിന്റെ ഷോട്ടുകളിൽ കൂടിയാണ് ക്രിക്കറ്റിന്റെ  സാങ്കേതികത സാധാരണക്കാരൻ മനസിലാക്കിയത്. ക്രീസിൽ നിന്നുള്ള നിന്റെ ഷോട്ടുകളോരോന്നും നിന്റെ പിൻ‌ഗാമികൾക്ക് മഹത്തായ പാഠങ്ങളായിരുന്നു. ആ ബാറ്റിന്റെ ചോദനയുൾക്കൊണ്ടാണു് ഞങ്ങളിൽ പലരും ക്രിക്കറ്റിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്.

സച്ചിൻ, നീ തന്നെയാണ് ക്രീസിലെ ദൈവം. ഇനി മറ്റൊരാൾ വന്നു നീ സൃഷ്ടിച്ചതും തകർത്തതുമായ റെക്കോർഡുകൾ ഓരോന്നു പിഴുതെറിഞ്ഞാലും സാങ്കേതികതയും, കാവ്യാത്മകതയും സമ്മേളിക്കുന്ന നിന്റെ ബാറ്റിൽ നിന്നു പിറക്കുന്ന റൺസുകളോടും റെക്കോർഡുകളോടും ഒപ്പമെത്താൻ അവക്കൊരിക്കലും ആവില്ല.

കളി ജയിപ്പിക്കാനുള്ള കഴിവില്ല, റെക്കോർഡുകൾക്കു വേണ്ടി കളിക്കുന്നു, സ്വാർത്ഥനാണ്, ദുർബലമായ ടീമുകൾക്കെതിരെ മാത്രം നന്നായി കളിക്കുന്നു, സമ്മർദ്ദങ്ങൾക്കിടയിൽ കളിക്കാനാവുന്നില്ല തുടങ്ങിയ നിനക്കെതിരെയുള്ള വിമർശനങ്ങൾക്കൊക്കെ നീ ഇന്നു മറുപടി പറഞ്ഞിരിക്കുന്നു. അതും വെറും 147 പന്തുകളിൽ നിന്ന്. നീ നേടിയ സെഞ്ച്വെറികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പറയാൻ ഞങ്ങൾക്ക് ഒരു പാടു അക്ഷരങ്ങൾ നീക്കി വെക്കേണ്ടി വരും.

http://www.youtube.com/v/k7ztQ3veT_k&hl=en_US&fs=1&

സച്ചിൻ,  ഏകദിനത്തിലെ ആദ്യത്തെ ഇരട്ട ശതകം എന്ന റെക്കോർഡ് നിന്റെ പേരിലായിരിക്കുന്നു. ഇനി ഒരാഗ്രഹം കൂടി ഞങ്ങൾക്കുണ്ട്. 2004-ൽ ആന്റിഗ്വയിൽ ഇംഗ്ലണ്ടിനെതിരെ ബ്രയൻ ലാറ നേടിയ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ സ്കോറായ 400* നീ മറികടക്കുക എന്നത്.

സച്ചിൻ, ഞങ്ങളഭിമാനിക്കുന്നു നിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതോർത്ത്…

സച്ചിൻ, നീ തന്നെയാണു ദൈവം…

 1. February 24, 2010 at 11:47 PM

  ഒരു ദൈവത്തിന് മറ്റൊരു ദൈവം നന്ദി പറയുന്നു : http://bit.ly/cPnwqL

 2. February 24, 2010 at 11:51 PM

  സച്ചിന്‍ കളിതുടങ്ങിയത് 1989 ല്‍ അല്ലേ.
  ആദ്യകളികളിലൊന്ന് (ഒരു ഓവറില്‍ നാലു സിക്‍സ് അടിച്ചത്, പാകിസ്ഥാനെതിരെ) നല്ല ഓര്‍മ്മയുണ്ട്. ഇന്നത്തെ അവിസ്മരണീയ ദിനവും കാണാനായി. ഈ ചരിത്രത്തോടൊപ്പം/ഇതിഹാസത്തോടൊപ്പം ജീവിക്കാനായത് തന്നെ അപൂര്‍വ അനുഭവം, അങ്ങനെ നമ്മളും ധന്യരായി. ഭാരതീയര്‍ക്ക് നല്‍കാന്‍ സച്ചിന്റെ കയ്യില്‍ റണ്‍‌മഴയൊഴുകുന്ന ബാറ്റ് ഉണ്ട് ഒപ്പം വിനയാന്വിതമായ ഒരു മനസും, നമുക്ക് തിരികെ നല്‍കാനായി സ്‌നേഹാദരവ് മാത്രം. എത്രയും പെട്ടെന്ന് തന്നെ ഭാരതരത്ന നല്‍കി രാജ്യം ഈ പ്രതിഭയെ അംഗീകരിക്കട്ടെ. കൂട്ടത്തില്‍ പറയട്ടെ എ ആര്‍ റഹ്മാന്‍ എന്ന മറ്റൊരു ജീനിയസ് കൂടി സച്ചിന് സമകാലീനനായി ഉണ്ടെന്നതും ചെറുപ്പക്കാര്‍ക്ക് ഡബിള്‍ സന്തോഷത്തിന് വക നല്‍കുന്നു. സംഗീതലോകത്തെ സച്ചിനാണ് റഹ്മാന്‍, തിരിച്ചും.
  അനൂപിന്റെ നല്ല കുറിപ്പിന് നന്ദി

 3. Anoop
  February 24, 2010 at 11:55 PM

  ആദർശ്, തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി . തിരുത്തിയിട്ടുണ്ട്.

 4. February 25, 2010 at 5:26 PM

  ആദ്യമേ പറയട്ടേ എനിക്കീ കളി അറിയില്ല. ഏഴെട്ടുമണിക്കൂര്‍‌ നാട്ടുകാരെ ടിവി-ക്കു മുമ്പിലിരുത്തുന്ന, കുട്ടികളെ ക്ലാസു കട്ടു ചെയ്യിപ്പിക്കുന്ന, ഗവണ്‍‌മെന്റ്‌ ഓഫീസുകളില്‍‌ ഹാജര്‍‌ നില കുറയ്‌ക്കുന്ന ഒരു കളിയാണിതെന്നു മാത്രമറിയാം‌; developing countries -ന്റെയൊരു തലവേദന.
  കളി ‘കളി’ക്കുവേണ്ടിയുള്ളതാണ്. കേവലമൊരു വിനോദോപാധിയെന്ന നില വിട്ട് ക്രിക്കറ്റ് മറ്റെന്തൊക്കെയോ ആണ്. മതവും‌ വിശ്വാസവും‌ ദൈവവും‌ രാഷ്ടസ്നേഹവും‌ ഒക്കെ ക്രിക്കറ്റിലൊതുക്കിവെച്ചുള്ള യാത്ര അപകടത്തിലേക്കുള്ളതല്ലേ? ബാക്കിയെല്ലാ കളികളും‌ ഏതെങ്കിലുമൊരു ക്ലബ്ബിന്റെ കീഴില്‍‌ അണിനിരക്കുമ്പോള്‍‌ ക്രിക്കറ്റ്‌ ടീം‌ ബഹുരാഷ്ട്രകുത്തകളുടെ സിം‌ബലുകള്‍‌ സാധാരണക്കാരനിലേക്ക്‌ ശക്തമായി‌ സന്നിവേശിപ്പിച്ച് അവര്‍‌ക്കുവേണ്ടി പടനയിക്കുന്നു. ജയിച്ചാലും‌ തോറ്റാലും‌ കളിച്ചവനു‌ നേട്ടം‌; കളി നടത്തിയവനും – ലീവെടുത്തു വീട്ടിലിരുന്നവനോ? സൗന്ദര്യമത്സരം‌ പോലെ ഇന്ത്യന്‍‌ ജനസം‌ഖ്യയെ‌ മുഴുവന്‍‌ വലിയൊരു ‘മാര്‍‌ക്കറ്റാ’ക്കി മാറ്റാനുള്ള പടപ്പുറപ്പാടല്ലേയിത്?

  ഇരുന്നൂറ്‌ റണ്‍‌സ്‌ എടുക്കാന്‍‌ അത്രയൊക്കെ പാടുള്ള കേസ്സാണോന്നൊന്നും‌ അറിയില്ല. ശരിക്കും‌ ഇത്രയൊക്കെ കോലാഹലമര്‍‌ഹിക്കുന്ന ഒന്നാണോ ഈ കളി? ഇരു രാജ്യങ്ങള്‍‌ തമ്മില്‍‌ യുദ്ധമെന്നുപോലെയാണ് പലരും‌ പറയുന്നത്‌, ക്രിക്കറ്റിനെ അറിഞ്ഞില്ലെങ്കില്‍‌ ആണായിട്ടുകാര്യമില്ലെന്നും‌ രജ്യസ്നേഹമില്ലാത്തവര്‍‌ക്കേ ഈ കളിയെ വെറുക്കാനാവൂ എന്നൊക്കെ ചിലര്‍‌ പറഞ്ഞുകേട്ടിട്ടുണ്ട്.

  ഞാനോര്‍‌ക്കുന്നു… ഇന്ത്യ പാകിസ്‌താനുമായി കളിക്കുന്ന ഒരു വൈകുന്നേരം‌. ഹോട്ടലില്‍‌ ചായ കുടിക്കാന്‍‌ കയറിയാതാണ്‌, എന്റെ കൂട്ടുകാരനോടോപ്പം‌ ഞാനും‌. ഹോട്ടലില്‍‌, ഒരു മൂലയില്‍‌ ടിവിയും‌ ടിവിയില്‍‌ പൊടിപൊടിക്കുന്ന ക്രിക്കറ്റും‌. ഇടയ്‌ക്കെപ്പോഴോ ഒരു മുസല്‍‌മാന്‍‌ കയറിവന്നു, അവിടെയിരുന്നു കളികാണുന്ന ആരോടോ ആവേശപൂര്‍‌വം ചോദിച്ചു: “സ്‌കോറ്, ഞമ്മക്കെത്ര, ഇന്ത്യക്കെത്ര?” അന്നു ഞങ്ങള്‍‌ ടൗണ്‍‌ വിടുന്നതിനു മുമ്പേ പാകിസ്‌താന്‍‌ ജയിച്ചു, ചിലര്‍‌ വിജയജാഥ നയിച്ചു, ചിലര്‍‌ അതിലേക്ക്‌ ബൈക്കോടിച്ചുകേറ്റി, അടി, ബഹളം‌, ഹര്‍‌ത്താല്‍‌…

  ഇങ്ങനെ സ്വയം‌ മറന്നില്ലാതാവണോ നമ്മള്‍‌?

 5. Sarju
  February 26, 2010 at 8:29 PM

  ദൈവത്തിന്റെ കയ്യൊപ്പ്……

 1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s