Archive

Archive for the ‘വിക്കി പ്രവര്‍ത്തക സംഗമം’ Category

വിക്കി സംഗമോത്സവം 2012- പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

March 1, 2012 Leave a comment

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.

അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.

ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.

നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. ‘നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും‘ എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് ‘ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ ‘വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ‘ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്.

ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

[കടപ്പാട്: ചുരുക്കിപ്പറഞ്ഞാൽ]

Advertisements

നാലാമത് വിക്കി പ്രവർത്തക സംഗമം 2011 ജൂൺ 11-നു് കണ്ണൂരിൽ

May 31, 2011 Leave a comment

വിക്കിക്ക് കണ്ണൂരിലേക്ക് സ്വാഗതം. കണ്ണൂരിനു വിക്കിയിലേക്കും!

കണ്ണൂർ വിക്കി സംഗമം പോസ്റ്റർ

കണ്ണൂർ വിക്കി സംഗമം

വിക്കിപീഡിയ പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ

January 12, 2011 1 comment

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ. ലോകത്താകമാനമുള്ള എല്ലാ വിജ്ഞാനവും ഏതൊരു മനുഷ്യനും സ്വതന്ത്രമായി അനുഭവിക്കാൻ സാധിക്കുന്ന ഒരു ലോകം സ്വപ്നം കാണുകയും അതു വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കീഴിലാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. 2001 ജനുവരി 15-നു് ജിമ്മി വെയിൽസും, ലാറി സാങ്ങറും ചേർന്നാണ് വിക്കിപീഡിയ സ്ഥാപിച്ചത്. അന്ന് ഇംഗ്ലീഷ് ഭാഷയിലായിരുന്നു വിക്കിപീഡിയ സ്ഥാപിച്ചത്. തുടർന്ന് 2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി വിനോദ് മേനോൻ എം.പി യാണ് മലയാളം വിക്കിപീഡിയ ആരംഭിച്ചത്.

സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയ അതിന്റെ വിജയകരമായ പത്തു വർഷങ്ങൾ 2011 ജനുവരി 15-നു് പൂർത്തിയാക്കുകയാണ്. ലോകമെമ്പാടും അതിന്റെ ഭാഗമായി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 2011 ജനുവരി 15-നു് കണ്ണൂരിലും വിക്കിപീഡിയയുടെ പത്താം വാർഷികവും മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും സംഘടിപ്പിക്കുന്നു. കണ്ണൂർ കാൽടെക്സിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരിപാടികൾ.

ചടങ്ങ് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനുമായ ഡോ: ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്യും. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവൺ‌മെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ: മഹേഷ് മംഗലാട്ട് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ വിക്കിപീഡിയയുടെ വാർഷികാഘോഷ പരിപാടികൾ, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ എന്നിവയെ പരിചയപ്പെടുത്തൽ, മലയാളം വിക്കിയിൽ എങ്ങനെ ലേഖനങ്ങൾ എഴുതാം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും.

മലയാളം വിക്കി സമൂഹം, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, പഠന കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മറ്റി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിൽ മലയാളം വിക്കി സംരഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം. ആഘോഷപരിപാടികളിൽ പേർ രജിസ്റ്റർ ചെയ്യുന്നതിനു് 9747555818,9446296081 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ help@mlwiki.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കുകയോ ചെയ്യുക.

ഈ പരിപാടിയിലേക്ക് എല്ലാ ഭാഷാ സ്നേഹികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

മലയാളം വിക്കി പഠനശിബിരം നാളെ ബാംഗ്ലൂരിൽ

June 5, 2010 Leave a comment

മലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കാനും മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചറിയാനും താല്പര്യമുള്ള ബാംഗ്ലൂർ മലയാളികൾക്കായി 2010 ജൂൺ 6-നു് വൈകുന്നേരം 4 മുതൽ 6.30 വരെ മലയാളംവിക്കി പഠനശിബിരം നടത്തുന്നു. ഡൊമലൂരിലുള്ള “The Centre for Internet and Society-യിൽ വെച്ചാണു് പരിപാടി നടക്കുന്നത്

പരിപാടിയുടെ വിശദാംശങ്ങൾ

പരിപാടി: മലയാളം വിക്കി പഠനശിബിരം
തീയതി: 2010 ജൂൺ 6, ഞായറാഴ്ച
സമയം: വൈകുന്നേരം 4.00 മണി മുതൽ 6:30 വരെ
ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

 • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തൽ
 • മലയാളം വിക്കിയുടെ സഹോദര സം‌രംഭങ്ങളെ പരിചയപ്പെടുത്തൽ
 • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ
 • വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ
 • വിക്കി എഡിറ്റിങ്ങ് പരിചയപ്പെടുത്തൽ, വിക്കിയിലെ ലേഖനംമെഴുത്തു്, മലയാളം ടൈപ്പിങ്ങ്, മുതലായവ
 • പുതുമുഖങ്ങളെ മലയാളം വിക്കിസംരംഭങ്ങളിലേക്ക് സ്വാഗതം ചെയ്യൽ

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യും. മലയാളം വിക്കിസംരംഭങ്ങളെ സം‌ബന്ധിച്ചുള്ള ചോദ്യങ്ങൾക്കു് മറുപടി തരാൻ മലയാളം വിക്കി പ്രവർത്തകർ ശ്രമിക്കും.

പരിപാടി നടക്കുന്ന സ്ഥലം: The Centre for Internet and Society
No. 194, 2nd ‘C’ Cross, Domlur 2nd Stage, Opposite Domlur Club
Bangalore , Karnataka, India. PIN-560 071

എത്തിച്ചേരാൻ

എം.ജി റോഡ് ഭാഗത്ത് നിന്നു് വരുമ്പോൾ, ഡൊമലൂർ വാട്ടർ ടാങ്ക് സിഗ്നലിനു മുൻപായി ഇടത്തോട്ട് തിരിഞ്ഞു് ഡൊമലുർ ബി.ഡി.എ കോമ്പ്ലക്സിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിയുക. മുന്നോട്ട് പോയി, ഒരു ചെറിയ പാലം കഴിഞ്ഞതിനു് ശേഷം ഇടത്തോട്ട് തിരിയുക. ഡൊമലൂർ ക്ലബ്ബിന്റെ മുൻപിൽ നിന്നും വലത്തോട്ട് തിരിഞ്ഞാൽ വലതുഭാഗത്ത് കാണുന്ന വെള്ള ചായം പൂശിയ കെട്ടിടത്തിലാണു് The Centre for Internet and Society പ്രവർത്തിക്കുന്നതു് .

രജിസ്റ്ററേഷൻ:

രജിസ്റ്റർ ചെയ്യാൻ mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു് മെയിലയക്കുക

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

April 7, 2010 Leave a comment

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതൽ 5 മണി വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു.  സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ഐടി@സ്കൂൾ, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്.

സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള  അവബോധം മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  മലയാളം വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കി പ്രവർത്തകർ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ പരിപാടികൾ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങൾ താഴെ.

പരിപാടി: മലയാളം വിക്കിപ്രവർത്തക സംഗമം

സമയം: ഉച്ച കഴിഞ്ഞു് 2.00 മണി മുതൽ 5:30 വരെ

ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

എന്തൊക്കെയാണു് കാര്യപരിപാടികൾ: മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങൽ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം,  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തൽ, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം,  മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.

സ്ഥലം: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കളമശ്ശേരി

എത്തിച്ചേരാനുള്ള വഴി: എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എന്‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്.

രജിസ്റ്ററേഷൻ: പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ
mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു്  ഇമെയിൽ അയക്കുകയോ താഴെ കാണുന്ന മൊബൈൽ നമ്പറുകളിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
ഇമെയിൽ  വിലാസം: mlwikimeetup@gmail.com

മൊബൈൽ നമ്പറുകൾ:

  സുഗീഷ്  സുബ്രഹ്മണ്യം: 9544447074
  രാജേഷ് ഒടയഞ്ചാൽ: 9947810020
  അനൂപ്  പി.: (0) 9986028410
  രമേശ് എൻ.ജി.: (0) 9986509050

മലയാളഭാഷയെ  സ്നേഹിക്കുകയും വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടേയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മലയാളം വിക്കിപ്രവർത്തകർ
2010 ഏപ്രിൽ 07

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

March 8, 2010 1 comment

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം (http://ml.wikipedia.org/wiki/Meetup-2010_April)


വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17-നു് എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു (http://ml.wikipedia.org/wiki/Meetup-2010_April). സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്. മുൻ കാലങ്ങളിൽ നടന്ന മലയാളം വിക്കിസംഗമങ്ങളിൽ നിന്നു് വ്യത്യസ്തമായി സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ, പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം കേരളത്തിലെ മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.
മലയാളം വിക്കിപദ്ധതികളുടെ ഇന്നോളമുള്ള ചരിത്രമെടുത്തു് പരിശോധിച്ചാൽ ഇതിന്റെ സജീവപ്രവർത്തകരിലെ ഭൂരിപക്ഷവും പ്രവാസി മലയാളികളാണു് എന്നു് കാണാം. കേരളത്തിലുള്ള മലയാളികൾക്കു് ഇന്റർനെറ്റുമായുള്ള പരിചയം കുറവായതു്, ഇത്തരം സംരഭങ്ങളെ കുറിച്ചു് അറിവില്ലാത്തതു്, മലയാളം ടൈപ്പു് ചെയ്യാൻ അറിയാത്തതു്, മലയാളത്തിലും വിക്കിപദ്ധതികൾ നിലവിലുണ്ടു് എന്നു് അറിയാത്തതു് മൂലം, മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള താല്പര്യക്കുറവു്,  ഇങ്ങനെയുള്ള ഏതെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ടാകാം കേരളത്തിലുള്ള മലയാളികൾ ഇതിൽ നിന്നു് അകന്നു് നിൽക്കുന്നതു്. ഈ സ്ഥിതി മാറെണ്ടതുണ്ടു്. മലയാളത്തിലുള്ള വിക്കിപദ്ധതികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തേണ്ടതും, ഏറ്റവും കൂടുതൽ അതിലേക്കു് സംഭാവന ചെയ്യേണ്ടതും കേരളത്തിലുള്ള മലയാളികളാണു്. അതിലേക്കു് പൊതു ജനങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ നാന്നി കുറിക്കുകയാണു് ഈ വിക്കിസംഗമം.

2010 ഏപ്രിൽ 17-നു് രാവിലെ 10 മുതൽ 1 മണി വരെ  മലയാളം വിക്കിപ്രവർത്തകരുടെ കൂട്ടായ്മയും, ഉച്ച കഴിഞ്ഞ് 2 മണി മുതൽ 5 മണി വരെ പൊതു ജനങ്ങളും വിക്കിപ്രവർത്തകരും തമ്മിലുള്ള വിവിധ പൊതുജന സമ്പർക്കപരിപാടികളും ആണു് വിക്കിസംഗമത്തിന്റെ ഭാഗമായി ആലോചിക്കുന്നതു്. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ ഏപ്രിൽ 10-ആം തീയതിയൊടെ എല്ലാവരേയും അറിയിക്കാം. പരിപാടിയിൽ പങ്കെടുക്കുന്ന വിക്കിപ്രവർത്തകർ മലയാളം വിക്കിമീഡിയയിലെ വിക്കിസംഗമം താളിൽ (http://ml.wikipedia.org/wiki/Meetup-2010_April) നിർബന്ധമായും ഒപ്പു് വെച്ചിരിക്കണം. രാവിലത്തെ സമ്മേളനം വിക്കിപ്രവർത്തകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

വിക്കിമീഡിയ ഫൗണ്ടേഷൻ, ഫൗണ്ടെഷന്റെ വിവിധ പദ്ധതികളെകുറിച്ചുള്ള അറിയിപ്പുകൾ തുടങ്ങിയവ താഴെ.

വിക്കിമീഡിയ ഫൗണ്ടേഷൻ

വിക്കി സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയ വിവിധ ഓണ്‍ലൈ പദ്ധതിക നടത്തികൊണ്ട് പോകുന്ന ഒരു സ്ഥാപനമാണു് വിക്കിമീഡിയ ഫൗണ്ടെഷൻ. വിവിധ പദ്ധതിക വഴി സ്വതന്ത്ര-ഉള്ളടക്കം വികസിപ്പിക്കുകയും പരിപാലിക്കുകയും, അവയുടെ ഉള്ളടക്കം സൗജന്യമായി പൊതുജന സേവനാര്‍ത്ഥം നര്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
വിക്കിപീഡിയ, വിക്ഷണറി, വിക്കിക്വോട്ട്, വിക്കിബുക്സ് (വിക്കിജൂനിയര്‍ അടക്കം), വിക്കിസോഴ്സ്, വിക്കിമീഡിയ കൊമണ്‍സ്, വിക്കിസ്പീഷീസ്, വിക്കിന്യൂസ്, വിക്കിവേര്‍സിറ്റി, വിക്കിമീഡിയ ഇന്‍‌കുബേറ്റര്‍, മെറ്റാ-വിക്കി തുടങ്ങിയവയൊക്കെയാണു് വിവിധ വിക്കിപദ്ധതികൾ.

ഈ പദ്ധതികൾ എല്ലാം തന്നെ 250-ല്‍പ്പരം ലോകഭാഷകളിൽ ലഭ്യമാണു്. വ്യത്യസ്ത ഭാഷക്കാരും ദേശക്കാരുമടങ്ങുന്ന സേവന സന്നദ്ധരായ ഉപയോക്താക്കളാണു് ഈ വിക്കി പദ്ധതിളെ മുന്നോട്ടു് നയിക്കുന്നത്. വിവിധദേശക്കാരും ഭാഷക്കാരും അവരവ പ്രാവീണ്യം നേടിയിട്ടുള്ള ഭാഷകളിൽ അവരുടെതായ സംഭാവനക നല്‍കുന്നതോടൊപ്പം; ഇതര സംരംഭങ്ങളി തങ്ങള്‍ക്കാവുന്ന വിധത്തി സഹായം നല്‍കാറുണ്ട്.

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളത്തിലുള്ള വിവിധ മുന്നോട്ടു് കൊണ്ടുപോകുന്ന ഒരു മലയാളി വിക്കി സമൂഹം നിലകൊള്ളുന്നുണ്ടു്. ഇതി ബഹുഭൂരിപക്ഷം ആളുകളും പരസ്പരം കാണുകയോ അറിയുകയോ ചെയ്യാത്തവരാണ്. സമൂഹ്യനന്മ മാത്രം കാംക്ഷിച്ചു് മലയാളി വിക്കിസമൂഹം ഇന്റർനെറ്റിൽ മലയാളത്തിനു് അതിന്റെതായ സ്ഥാനം നേടിക്കുടുക്കുന്നതി പ്രവര്‍ത്തനനിരതരായിരിക്കുന്നു.

വിക്കിപീഡിയ പോലുള്ള സംരംഭങ്ങളുടെ പ്രസക്തി

അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ ഓൺലൈൻ സർവ്വവിജ്ഞാനകോശം ആണ്വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുണ്ട്. ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണ് ( http://en.wikipedia.org/). ഇംഗ്ലീഷ് വിക്കിപീഡിയയില്‍ നിലവില്‍ 32 ലക്ഷത്തില്‍പ്പരം ലേഖനങ്ങളുണ്ട്. മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതെയുള്ളൂ. നിലവിൽ 12,000 ത്തോളം ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളത്.

നമുക്കോരോരുത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു്  കൊണ്ടിരിക്കുന്ന അറിവുകൾ പലരിൽനിന്നു്, പലസ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാന്‍ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്.

രേഖപ്പെടുത്താതു് മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി  സംരംഭങ്ങളിൽ കൂടിയും ശേഖരിക്കുന്നതിലൂടെ നമ്മൾ നമ്മുടെ അനന്തര തലമുറയ്ക്കായി വലിയൊരു സേവനമാണു് ചെയ്യുന്നതു്.

സൗജന്യമായി വിജ്ഞാനം പകർന്നു് നല്‍കുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കി പ്രവർത്തകർക്ക് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴംചൊല്ലു് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും.

ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണ് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

വിക്കിപീഡിയപോലുള്ള സംരഭങ്ങളി ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ് വര്‍ദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാഏറ്റവും പുതുതായി ഇരിക്കുകയും ചെയൂന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിയന്മാർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം നാം സ്വന്തമായി ഒരു ലേഖനം എഴുതുമ്പോഅതിന്റെ ആധികാരിക ഉറപ്പാക്കാനായി അത് സ്വയം പഠിക്കും എന്നതു് തന്നെ.

വിവിധ മലയാളം വിക്കിസംരംഭങ്ങൾ

വിക്കിപീഡിയ (http://ml.wikipedia.org):
ഏറ്റവും പ്രധാനവും ഏറ്റവും സജീവവും ആയിരിക്കുന്നതു്, സൗജന്യവും സ്വതന്ത്രവുമായ സർവ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയാണു്.. ഇതിനു് പുറമേ മലയാളം വിക്കിപീഡിയക്കു് താഴെ പറയുന്ന സഹോദര സംരംഭങ്ങളുണ്ടു്.

വിക്കിഗ്രന്ഥശാല (http://ml.wikisource.org):
പ്രാചീനമായ അമൂല്യകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞു് പൊതുസഞ്ചയത്തിലെത്തിയ മലയാളകൃതികൾ തുടങ്ങിയവയൊക്കെ ശേഖരിക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, കുമാരനാശാന്റെ കവിതകൾ, ചങ്ങമ്പുഴയുടെ കവിതകൾ, സത്യവേദപുസ്തകം, ഖുർ‌ആൻ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ശേഖരിച്ചു് വച്ചിരിക്കുന്നു. പകർപ്പവകാശപരിധിയിൽ വരാത്ത അമൂല്യ ഗ്രന്ഥങ്ങൾ വിക്കിഗ്രന്ഥശാലയിലാക്കാൻ നിങ്ങൾക്കും സഹായിക്കാം. മലയാളത്തിന്റെ ഓൺ‌ലൈൻ റെഫറൻ‌സ് ലൈബ്രറി ആയിക്കൊണ്ടിരിക്കുന്ന വിക്കിയാണിതു്.

വിക്കിനിഘണ്ടു (http://ml.wiktionary.org):
നിര്‍വചനങ്ങൾ, ശബ്‌ദോത്‌പത്തികൾ, ഉച്ചാരണങ്ങ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങ, വിപരീത‍പദങ്ങൾ, തര്‍ജ്ജമക എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു‌. മലയാളം വാക്കുകള്‍ക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അര്‍ത്ഥവും ചേര്‍ത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഈ സംരംഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. നിലവി ഏതാണ്ടു് 41,000-ത്തോളം പദങ്ങളുടെ നിര്‍വചനമാണു വിക്കിനിഘണ്ടുവിലുള്ളത്. മലയാള വാക്കുകളുടേതിനു് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയന്‍, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിര്‍വചനവും ഈ വിക്കിയിലുണ്ട്. കാലക്രമേണ ഇതു് ഓൺ‌ലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും. കൂടുതൽ സജീവ പ്രവർത്തകർ എത്തിയാൽ ഈ വർഷം തന്നെ ഈ വിക്കിയിൽ 1 ലക്ഷത്തിലധികം വാക്കുകളുടെ മലയാളത്തിലുള്ള അർത്ഥവും വിശദീകരണവും ലഭ്യമാകും.

വിക്കിപാഠശാല (http://ml.wikibooks.org/):
പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായിക എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. പദ്ധതി വരും കാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.

വിക്കിചൊല്ലുകൾ (http://ml.wikiquote.org):
പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ/ പ്രസിദ്ധീകരണങ്ങ എന്നിവയിലുള്ള ഉദ്ധരിണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തി വലിയ പ്രവര്‍ത്തനങ്ങളില്ല. വിജ്ഞാനം പങ്കു വെക്കുവാന്‍ തയ്യാറുള്ള ധാരാളം പ്രവര്‍ത്തക വന്നാൽ മാത്രമേസംരംഭം സജീവമാകൂ.

മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി

വിവരങ്ങ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെതാണ് വിക്കിപീഡിയ ൾപ്പെടുന്ന മീഡിയാവിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവ നിലനിർത്തുകയും, ഓൺ‌ലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതുകൂടിയാണ് മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ ലക്ഷ്യം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ മലയാളം വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനസമ്പുഷ്ടമാണു്.  പകർപ്പവകാശമുക്തമായ അമൂല്യ കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. വിവിധ ഭാഷകളിലുള്ള 41,000 വാക്കുകളുടെ അർത്ഥവും വിശദീകരണവുമാണു് മലയാളം വിക്കി നിഘണ്ടുവിലുള്ളതു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്.

മലയാളം വിക്കിപീഡിയയുടെ ലഘു ചരിത്രം

2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയി ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ശ്രീ. വിനോദ് മേനോന്‍ എം. പി. യാണ് മലയാളം വിക്കിപീഡിയക്കു് (http://ml.wikipedia.org/) തുടക്കം ഇട്ടതു്. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ രണ്ട് വര്‍ഷത്തോളം മലയാളം വിക്കിയെ സജീവമായി വിലനിര്‍ത്താപ്രയത്നിച്ചതും. മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്തുണ്ടാണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു.

മലയാളം പോലുള്ള ഭാഷകള്‍ക്ക് കമ്പ്യൂട്ടറി എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളി ആദ്യമൊന്നും പൊതുവായ മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാതന്നെ ഇത്തരം ഭാഷയി എഴുതുന്ന ലേഖനങ്ങ വായിക്കാ, പ്രസ്തുത ലേഖനമെഴുതിയ ആ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ട വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തില്‍ നിലവിൽ വന്നിട്ടുള്ള സംവിധാനമാണ് യുണികോഡ്. മലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാ തുടങ്ങിയതോടെയാണ്‌ മലയാളം വിക്കിപീഡിയ സജീവമായത്.

പക്ഷെ ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഒന്നോ രണ്ടോ പേ ചേര്‍ന്ന് മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യമായതിനാല്‍ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2004 വരെ മലയാളം വിക്കിയികാര്യമായ പുരോഗതിയുണ്ടായില്ല.

മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളം വിക്കിപീഡിയയിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തിനൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ 100 ലേഖനങ്ങ തികയുന്നത്. 2005ദ്ധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ പൂമുഖത്താൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിമലയാളം വിക്കിപീഡിയയ്ക്കു ആദ്യത്തെ കാര്യനിർവാഹകനെ (സിസോപ്പ്) ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളി മെറ്റാ വിക്കിയിലെ പ്രവര്‍ത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു നിലനില്‍ക്കാം എന്ന സ്ഥിതിയായി.

പക്ഷെ, മലയാളികള്‍ക്ക് മലയാളം ടൈപ്പിങ്ങിലുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനു് മാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് ഗള്‍ഫ് നാടുകളിലും, അമേരിക്കഐക്യനാടുകളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള അനേകം മലയാളികൾ മലയാളത്തി ബ്ലോഗു് ചെയ്യുവാ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായസം പഠിച്ചെടുത്ത ഇവരി പലരുടേയും ശ്രദ്ധ കാല‍ക്രമേണ വിജ്ഞാനസംഭരണ സംരംഭമായ മലയാളം വിക്കിപീഡിയയിലേക്ക് തിരിഞ്ഞു.

അങ്ങനെ കുറച്ച് സജീവ പ്രവര്‍ത്തക വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിപീഡിയയില്‍ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവര്‍ഷം സെപ്റ്റംബറില്‍ 1000-വും, 2007 ഡിസംബര്‍ 12-നു് 5000 വും, 2009 ജൂൺ 1-നു് 10,000-വും കടന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ 12,000 ത്തില്‍പ്പരം ലേഖനങ്ങളുണ്ടു്.

മലയാളം വിക്കി പ്രവര്‍ത്തകരുടെ കൂട്ടായ്മ- ഒക്ടോബര്‍ 31-ന്

October 17, 2008 3 comments

വിക്കിമീഡിയ ഫൌണ്ടെഷന്റെ മലയാളഭാഷയിലുള്ള വിവിധ വിക്കിസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂടിച്ചേരല്‍ 2008 ഒക്ടോബര്‍ 31 വെള്ളിയാഴ്ച ചാലക്കുടിയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയ, മലയാളം വിക്കിഗ്രന്ഥശാല, മലയാളം വിക്ഷണറി, മലയാളം വിക്കിപാഠശാല, മലയാളം വിക്കിചൊല്ലുകള്‍ തുടങ്ങി വിക്കിമീഡിയ ഫൌണ്ടെഷന്റെ എല്ലാ മലയാളം സംരഭങ്ങളുടേയും കൂട്ടായ്മയാണു ഉദ്ദേശിക്കുന്നത്.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയായി നടത്താന്‍ ആണ് ആഗ്രഹിക്കുന്നത്. മലയാളം വിക്കി സംരഭങ്ങളുമായി പ്രവര്‍ത്തിക്കുന്നവരും, മലയാളം വിക്കി സംരഭങ്ങളെ പരിചയപ്പെടാന്‍ താല്പര്യമുള്ള എല്ലാവരുടേയും സാന്നിദ്ധ്യം ഈ കൂട്ടായ്മയില്‍ അഭ്യര്‍ത്ഥിക്കുന്നു.കൂട്ടായ്മ നടക്കുന്ന കൃത്യമായ സ്ഥലം, പരിപാടികളുടെ വിശദാംശങ്ങള്‍ എന്നിവ 2 ദിവസത്തിനുള്ളില്‍ പരിപാടിയില്‍ സംബന്ധിക്കും എന്നു ഉറപ്പു തന്നവര്‍ക്കു മെയില്‍ ചെയ്യുന്നതാണു്.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ anoop.ind@gmail.com, shijualexonline@gmail.com എന്നീ വിലാസങ്ങളില്‍ സാന്നിദ്ധ്യം മെയില്‍ അയക്കുവാന്‍ താല്പര്യം

പ്രത്യേക ശ്രദ്ധയ്ക്ക്: പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ആരും മുന്നോട്ടു വരാത്തതിനാല്‍ ഇതിനു വേണ്ടി വരുന്ന എല്ലാ ചെലവുകളും തുല്യമായി പങ്കിട്ടെടുക്കുന്നതാണ്. ഏവരും സഹകരിക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നു.