Archive

Posts Tagged ‘ഉബുണ്ടു’

ഉബുണ്ടു 11.04 : നാറ്റി നർവാൾ

April 30, 2011 2 comments


ഉബുണ്ടുവിന്റെ പുതിയ പതിപ്പ് 11.04 പുറത്തിറങ്ങി. നാറ്റി നർവാൾ എന്നു പേരിട്ടിരിക്കുന്നഈ പതിപ്പ് 2011 ഏപ്രിൽ 28-നാണ് പുറത്തിറങ്ങിയത്. പതിപ്പിന്റെ നമ്പറായ 11.04 എന്നതിലെ 11 എന്നത് 2011 എന്ന വർഷത്തേയും 04 എന്നത് ഏപ്രിൽ മാസത്തെയും സൂചിപ്പിക്കുന്നു. അടുത്ത പതിപ്പ് 2011 ഒക്ടോബർ മാസം പുറത്തിറങ്ങും. ഉബുണ്ടുവിന്റെ കഴിഞ്ഞ പതിപ്പുകളിൽ നിന്ന് ആദ്യം കാണുന്ന മാത്രയിൽ തന്നെ നിരവധി പ്രത്യേകതകളുമായിട്ടാണ് ഈ പതിപ്പ് പുറത്തിറങ്ങിയിട്ടുള്ളത്.

ഡൗൺലോഡ്

എല്ലാ തവണത്തെയും പോലെ ഇത്തവണയും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു. ഉബുണ്ടു ഡൗൺലോഡ് ചെയ്യുന്നതിനു ഉബുണ്ടൂവിന്റെ ഔദ്യോഗിക സൈറ്റിലുള്ള കണ്ണി സന്ദർശിച്ചാൽ മതിയാകും. ടോറന്റ് പോലുള്ള സാങ്കേതിക വിദ്യകളുപയോഗിച്ച് ഡൗൺലോഡ് ചെയ്യുന്നതിനു ഈ കണ്ണി ഉപയോഗിക്കുക.  ഇങ്ങനെ ഡൗൺലോഡ് ചെയ്ത ISO ഇമേജ് ഒരു സി.ഡിയിലേക്ക് പകർത്തിയോ അല്ലെങ്കിൽ പെൻഡ്രൈവിലേക്ക് പകർത്തിയോ ഇൻസ്റ്റാൾ ചെയ്യാം.

ഉബുണ്ടു 10.10 ഉപയോഗിക്കുന്നവർക്ക് 11.04 നേരിട്ട് അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്യാം. അതിനായി ആദ്യം alt+f2 കീകൾ പ്രസ് ചെയ്യണം തുറന്നു വരുന്ന വിൻഡോവിൽ update-manager -d എന്നു ടൈപ്പ് ചെയ്ത് Run അമർത്തുക. തുടർന്ന് Upgrade എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. കൂടുതൽ വിശദമായി അറിയുന്നതിനു ഈ കണ്ണി ഞെക്കുക.

സവിശേഷതകൾ

നാറ്റി നെർവാളിന്റെ സവിശേഷതകൾ താഴെ പറയുന്നു.

  • ലിനക്സ് കേർണലിന്റെ ഏറ്റവും പുതിയ പതിപ്പായ 2.6.38-8-generic കേർണൽൽ
  • സാധാരണ ഉപയോഗിച്ചു വരുന്ന ഡെസ്ക്ടോപ്പിനു പകരം യൂനിറ്റി ഡെസ്ക്ടോപ്പ്
  • ഇതുവരെ ഉപയോഗിച്ചിരുന്ന ഓപ്പണോഫീസ് ഓഫീസ് സ്യൂട്ടുകൾക്കു പകരം ലിബ്രെ ഓഫീസ്
  • ബാൻഷീ മീഡിയ പ്ലേയർ എന്ന പുതിയ മീഡിയ പ്ലേയർ

ഇതിൽ സാധാരണ ഒരു ഉപയോക്താവിനെ സംബന്ധിച്ചെടുത്തോളം പ്രധാനമായി കാണുന്ന വ്യത്യാസം യൂനിറ്റി ഡെസ്ക്ടോപ്പ് തന്നെയായിരിക്കും. ഒരു സാധാരണ യൂസറെ സംബന്ധിച്ചെടുത്തോളം ഇതുവരെ ഉപയോഗിച്ചുവന്ന ഡെസ്ക്ടോപ്പ് സമ്പ്രദായങ്ങളിൽ നിന്ന് മാറുമ്പോഴുണ്ടാകുന്ന ഒരു പ്രശ്നം സ്വാഭാവികമായി ഉണ്ടാകും. ഉബുണ്ടു നാറ്റി നെർവാൾ ആദ്യമുപയോഗിച്ചപ്പോൾ എനിക്കുണ്ടായ അനുഭവം ഈ ഗൂഗ്‌ൾ ബസ്സിൽ വിവരിച്ചിരുന്നു.

യഥാർത്ഥത്തിൽ യൂനിറ്റി ഡെസ്ക്ടോപ്പ് ലാപ്പ്ടോപ്പുകൾക്കോ ഡെസ്ക്ടോപ്പുകൾക്കോ പകരം നോട്ടുബുക്കുകൾക്കോ , ടച്ച് സ്ക്രീൻ ഉപയോഗിക്കാവുന്ന ടാബ്‌ലറ്റുകൾക്കോ ആണു കൂടുതൽ ഇണങ്ങുക.

യൂനിറ്റി ഡെസ്ക്ടോപ്പിന്റെ പ്രവർത്തനമറിയാൻ ഈ യുട്യൂബ് വീഡിയോ കാണുക.

യൂനിറ്റി ഡെസ്ക്ടോപ്പ് എങ്ങനെ ഒഴിവാക്കാം?

പ്രവർത്തിപ്പിച്ചു ശീലം വരുന്നതു വരെ  യൂനിറ്റി ഡെസ്ക്ടോപ്പ് ഉപയോഗിക്കുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത തോന്നാം. ഞാൻ നേരത്തെ എന്റെ ബസ്സിൽ സൂചിപ്പിച്ചതു പോലെ അപ്‌ഗ്രേഡ് ചെയ്യണ്ടായിരുന്നു എന്നു വരെ ചിന്തിച്ചേക്കാം. വിഷമിക്കേണ്ട. ഒരു നിമിഷം കൊണ്ട് നിങ്ങളുടെ പഴയ ഉബുണ്ടു ക്ലാസിക് ഡെസ്ക്ടോപ്പിലേക്ക് തന്നെ മടങ്ങിയെത്താം. അതെ അപ്‌ഗ്രേഡ് ചെയ്താലും. അതെങ്ങനെയെന്ന് താഴെ വിശദീകരിക്കുന്നു.

ആദ്യം നിങ്ങൾ ഉപയോഗിച്ചു വരുന്ന യൂസർ ലോഗൗട്ട് ചെയ്യണം.  ശേഷം വരുന്ന സ്ക്രീനിൽ നിങ്ങളുടെ യൂസർ നേം ഞെക്കുക. താഴെ കാണുന്ന പാനലിൽ Unity 2D  എന്നെഴുതിക്കാണാം. അതുമാറ്റി  ഉബുണ്ടു ക്ലാസിക് തെരഞ്ഞെടുക്കുക. അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും തെരഞ്ഞെടുക്കുക. സാധാരണ ലോഗിൻ ചെയ്യുന്നതു പോലെ പാസ്‌വേഡ് നൽകി ലോഗിൻ ചെയ്യുക. സാധാരണ ഉപയോഗിച്ചു വരുന്ന ക്ലാസിക് ഡെസ്ക്ടോപ്പിലേക്ക് നിങ്ങൾ മാറിയിട്ടുണ്ടാകും. 🙂

ഉബുണ്ടു 10.10-ലേതു പോലെ  വിൻഡോയിലെ ബട്ടണുകൾ ഇതിലും മാക് ഒ.എസിലേതു പോലെയാണു ക്രമീകരിച്ചിരിക്കുന്നത്. അതുമാറ്റി പഴയ രീതിയിലാക്കണമെങ്കിൽ ഈ കണ്ണിയിൽ പറയുന്നതു പോലെ ചെയ്യൂ.

മലയാളം

കമ്പ്യൂട്ടറിൽ മലയാളം സാധാരണ ഉപയോഗിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ആദ്യം നോക്കിയത് മലയാളം സപ്പോർട്ടാണ്. പഴയ പതിപ്പുകളിലേതു പോലെ 11.04-ഉം യൂനികോഡ് 5.0 അധിഷ്ഠിതമായ മലയാളം ഫോണ്ടുകൾ തന്നെയാണുപയോഗിച്ചിരിക്കുന്നത്. ഇതു കാരണം മലയാളം വിക്കിപീഡിയ പോലുള്ള സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ചില്ലക്ഷരങ്ങൾക്കു പകരം ® എന്നാകും കാണുക. അതൊഴിവാക്കാൻ യൂനികോഡ് 5.1 അധിഷ്ഠിതമായ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്തുപയോഗിക്കുക. ഫോണ്ട് സജ്ജീകരണത്തെക്കുറിച്ച് കൂടുതലറിയാൻ എന്റുബുണ്ടുവിലെ ഈ പോസ്റ്റ് കാണുക.

മലയാളം ടൈപ്പ് ചെയ്യാൻ ലിപിമാറ്റരീതികളായ മൊഴിയോ, സ്വനലേഖയോ, അല്ലെങ്കിൽ ഇൻസ്ക്രിപ്റ്റോ ഉപയോഗിക്കാം. ഓൾട്ടെർനേറ്റീവ് ഇൻപുട്ടിനായി ഐബസ് ആണ് ഉബുണ്ടുവിലുള്ളത്. ഇത് ലോഗിൻ ചെയ്യുമ്പോൾ തന്നെ പ്രവർത്തന സജ്ജമാകാൻ താഴെ വിവരിച്ചിട്ടുള്ളതു പോലെ ചെയ്യുക.

System > Preferences > Startup Applications

Add എന്ന ബട്ടൺ ഞെക്കുക

Name: IBus daemon
Command: /usr/bin/ibus-daemon -d
Comment: start IBus daemon

എന്നു നൽകുക, ലോഗൗട്ട് ചെയ്ത് ലോഗിൻ, റീസ്റ്റാർട്ട് എന്നിവയിലേതെങ്കിലും ചെയ്യുക. അതിനു ശേഷം കണ്ട്രോൾ+സ്പേസ് അടിച്ചാൽ ഐബസ് പ്രവർത്തനക്ഷമമാകും. ഇതോടൊപ്പം മലയാളം ലഭ്യമാകണമെന്നുണ്ടെങ്കിൽ ഐബസിൽ മലയാളം ലഭ്യമാക്കേണ്ടതുണ്ട്. അതിനായി എന്റുബുണ്ടുവിലെ ഈ പോസ്റ്റ് സന്ദർശിക്കുക.

കൂടുതൽ വായനയ്ക്ക്

ഒരു പുതിയ ഉബുണ്ടു അനുഭവം ആശംസിക്കുന്നു.

Advertisements

പഴയ ഉബുണ്ടു കേർണലുകൾ നീക്കം ചെയ്യാൻ

July 9, 2010 Leave a comment

ഇപ്പോൾ മിക്ക കമ്പ്യൂട്ടർ ഉപയോക്താക്കളും അവരുടെ കമ്പ്യൂട്ടറിലോ, ലാപ്പ്ടോപ്പിലോ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രതിഷ്ഠാപനം (Install) ചെയ്തവരാണ്. ഇതിൽ മിക്കവരും ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റിന്റെ വിൻഡോസും, ഗ്നു/ലിനക്സിന്റെ ഏതെങ്കിലുമൊരു പതിപ്പുമായിരിക്കും . ഗ്നു/ലിനക്സിൽ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഉബുണ്ടുവായിരിക്കും മിക്കവരും തങ്ങളുടെ കമ്പ്യൂട്ടറിൽ പ്രതിഷ്ഠാപനം ചെയ്തിട്ടുണ്ടാകുക.

ഇങ്ങനെ ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് അവരുടെ കമ്പ്യൂട്ടർ തുറക്കുമ്പോൾ ഒരു കറുത്ത സ്ക്രീൻ കാണാം. ഗ്രബ്2 എന്നറിയപ്പെടുന്ന ഈ ബൂട്ട് ലോഡർ വഴി ആവശ്യമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഉപയോക്താവിന് പോകാൻ സാധിക്കും.

ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിൽ ഇന്റർനെറ്റു വഴി സോഫ്റ്റ്വെയർ അപ്‌ഡേറ്റ് സാദ്ധ്യമാകും എന്നതാണ്. ഗ്നു/ലിനക്സ് കേർണലിന്റെ പുതിയ പതിപ്പുകൾ വരുമ്പോൾ അതും അപ്ഡേറ്റ് ചെയ്യുവാൻ ഉബുണ്ടുവിൽ സാ‍ധിക്കും.

അപ്പോൽ ഉബുണ്ടുവിൽ ഒന്നിലധികം കേർണലുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഗ്രബ് ബൂട്ട്ലോഡർ മെനുവിൽ ഉബുണ്ടുവിന്റെ തന്നെ ഒന്നിലധികം വരികൾ കാണും. ഇത് പലപ്പോഴും ഒരു പുതിയ ഉപയോക്താവിനു അസൗകര്യം സൃഷ്ടിക്കുന്നതും, സംശയം ജനിപ്പിക്കുന്നതുമാണ്.

GRUB

ഇങ്ങനെയുള്ള പഴയ കേർണലുകൾ നീക്കം ചെയ്യുന്നത് പലപ്പോഴും ഗ്രബ് മെനു വൃത്തിയായിരിക്കുന്നതിനു സഹായിക്കും. അതിനുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഉബുണ്ടു റ്റ്വീക്ക്. ഉബുണ്ടു റ്റ്വീക്ക് http://ubuntu-tweak.com/ എന്ന വെബ്‌സൈറ്റിൽ ഇന്നു ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.

ഒരിക്കൽ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ അപ്ലിക്കേഷൻസിൽ പോയി ഉബുണ്ടു റ്റ്വീക്ക് തുറക്കുക. അപ്പോൾ ചിത്രത്തിൽ കാണുന്നതു പോലെ ഒരു വിൻഡോ തുറന്നു വരും.

Ubuntu Tweak
കടപ്പാട്: http://www.ubuntu-tweak.org

ഇവിടെ നിന്ന് Package Cleaner എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് അതിൽ നിന്ന് Clean Kernels ക്ലിക്ക് ചെയ്യുക.  ശേഷം Unlock എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ ചോദിക്കുന്ന ഉപയോക്താക്കളുടെ പാസ്‌വേഡ് നൽകുക. എല്ലാ കേർണലുകളും ഇപ്പോൾ തെരഞ്ഞെടുക്കാവുന്ന രീതിയിലായിട്ടുണ്ടാകും.

നിങ്ങൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള കേർണൽ പതിപ്പ് ഇവിടെ കാണിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേർണലുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ Cleanup എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

കഴിഞ്ഞു.

പഴയ കേർണലുകളും അവയുടെ ഗ്രബ് ഫയലിലെ ഭാഗം നീക്കം ചെയ്തു.  അടുത്ത തവണ നിങ്ങൾ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഗ്രബ് മെനുവിൽ ഏറ്റവും പുതിയ കേർണൽ പതിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

ഉബുണ്ടു 9.10 പുറത്തിറങ്ങി

October 30, 2009 2 comments

ഗ്നു/ലിനക്സ് രംഗത്തെ പ്രശസ്തമായ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഉബുണ്ടു 9.10 2009 ഒക്ടോബര്‍ 29-ന് പുറത്തിറങ്ങി. കാര്‍മിക് കോല എന്നു പേരിട്ടിരിക്കുന്ന ഈ പതിപ്പ് ഒട്ടേറെ പ്രത്യേകതകളുമായാണ് പുറത്തിറങ്ങിയിരിക്കുന്നത്.

  • വേഗത്തിലുള്ള ബൂട്ടിങ്ങ്. – ഈ പതിപ്പ് മറ്റു മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളേക്കാള്‍ പെട്ടന്നു തന്നെ ബൂട്ടു ചെയ്യുന്നു. മൈക്രോസോഫ്റ്റ് അടുത്തിടെ പുറത്തിറക്കിയ വിന്‍ഡോസ് 7നുമായി താരതമ്യപ്പെടുത്തുമ്പോഴും ബൂട്ടിങ്ങിന്റെ വേഗതയില്‍ ഉബുണ്ടു തന്നെയാണു കേമന്‍. ഇതു മനസിലാക്കുവാന്‍ താഴെയുള്ള വീഡിയോ ഉപകരിക്കും.
  • http://www.youtube.com/v/ymbB8RT6Aas&hl=en&fs=1&

  • 2.6.31 കേര്‍ണല്‍ – ഉബുണ്ടു 9.10 2.6.31 ഉപയോഗിക്കുന്നു.
  • ഫയര്‍ഫോക്സിന്റെ 3.5.3 പതിപ്പ്
  • ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന സഹജമായ ചാറ്റ് ക്ലൈന്റ് ആയി എമ്പതി ഉപയോഗിക്കുന്നു.
  • ഗ്നോമിന്റെ 2.28

ഉബുണ്ടു 9.10-ന്റെ പ്രത്യേകതകളെക്കുറിച്ച് കൂടുതലറിയാന്‍ ഈ കണ്ണി സന്ദര്‍ശിക്കുക.  ഇന്റര്‍നെറ്റിലൂടെ ആര്‍ക്കും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതും ഉപയോഗിക്കാവുന്നതുമായ ഈ പുതിയ ഉബുണ്ടു പതിപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നതിനു ഈ കണ്ണി പരിശോധിക്കുക.

ഉബുണ്ടു 8.04 പുറത്തിറങ്ങി

May 5, 2008 5 comments

ഉബുണ്ടുവിന്റെ പുതിയ വേര്‍ഷന്‍ ആയ ഉബുണ്ടു 8.04 പുറത്തിറങ്ങി. ഇക്കഴിഞ്ഞ ഏപ്രില്‍ 24-നാണ് കനോണിക്കല്‍ ലിമിറ്റഡ് ഈ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങുന്ന വിവരം അറിയിച്ചത്. ഷിപിറ്റ്.ഉബുണ്ടുവില്‍ ഫ്രീ സി.ഡിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്. 8.04-ലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ട് കൂടുതല്‍ വിവരങ്ങള്‍ എഴുതാം

ഉബുണ്ടു 7.10 വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ റണ്‍ ചെയ്യിക്കാം

April 10, 2008 2 comments

ആമുഖം: ഞാന്‍ ഒരു ലിന‌ക്സ് തല്പരനായിരുന്നു . എം.സി.എ പഠിക്കുന്ന കാലത്ത് ലിനക്സില്‍ മാത്രമായിരുന്നു കളി. റെഡ്‌ഹാറ്റ് 8,9,ഫെഡോറ 1,2,3 ഇവയിലെല്ലാം കളിച്ചിട്ടുണ്ട്. എക്സ്.എം.എം.എസില്‍ എം.പി3 ഫയലുകള്‍ പാടിക്കലും കമാന്റ് പ്രോം‌പ്റ്റ് വഴി എം.പി3 പാടിക്കലും.അങ്ങനെ ആകെ രസകരമായിരുന്നു അക്കാലം. പിന്നീട് ജോലി കിട്ടിയപ്പോള്‍ കമ്പനിയിലെ ഒ.എസ് വിന്‍‌ഡോസ് ആയതിനാലും എന്റെ ലാപ്‌ടോപ്പില്‍ വിന്‍‌ഡോസ് എക്സ്.പി ഒറിജിനല്‍ ഉള്ളതിനാലും ലിനക്സിനോടുള്ള താല്പര്യം കുറഞ്ഞു. പക്ഷേ ഉബുണ്ടുവിന്റെ പുതിയ വെര്‍ഷനുകള്‍ എന്നെ വീണ്ടും ലിനക്സിലേക്ക് ആകര്‍ഷിക്കുന്നു. ഞാനും ഒരു ഫോസ് ആകട്ടെ

3 വര്‍ഷത്തിനു ശേഷം എന്റെ ആദ്യത്തെ ലിനക്സ് പരീക്ഷണം ഉബുണ്ടു 7.10 വില്‍ തന്നെ ആകട്ടെ എന്നു കരുതി. അത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ISO Image ഡൌണ്‍ലോഡ് ചെയ്തു. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സമയമില്ലാത്തതിനാല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ റണ്‍ ചെയ്യിക്കാമോ എന്നു നോക്കി. ഇമേജ് സി.ഡിയില്‍ റൈറ്റ് ചെയ്ത് ലൈവ് സി.ഡി ആയി ഉപയോഗിക്കാം എന്നു ഗൂഗിള്‍ ചേട്ടന്‍ പറഞ്ഞു. സി.ഡി ബാഗ് നോക്കുമ്പോള്‍ ബ്ലാങ്ക് സി.ഡി കാലി. പക്ഷേ എനിക്കിന്നു തന്നെ ഉബുണ്ടുവിനെ എന്റെ കമ്പ്യൂട്ടറില്‍ റണ്‍ ചെയ്യിക്കണം എന്ന് വീണ്ടുമാഗ്രഹം. വീണ്ടും ഗൂഗിള്‍ ചേട്ടനെ വിളിച്ചു. സെര്‍ജിബ്രിന്‍,ലാറി പേജ് ചേട്ടന്മാരുടെ കാരുണ്യത്താല്‍ എനിക്കവനെ പിടികിട്ടി.

ഏകദേശം മുക്കാല്‍ ഭാഗവും കാലിയായി കിടക്കുന്ന എന്റെ ഡി:\ ഡ്രൈവില്‍ എന്റെ ഉബുണ്ടു ഇമേജിനെ ഞാന്‍ പ്രതിഷ്ഠിച്ചു. ഇനിയുള്ള സ്റ്റെപ്പുകള്‍ താഴെ പറയാം

1. ആദ്യം നിങ്ങളുടെ ഡയരക്ടറിയില്‍ എവിടെയെങ്കിലും QPU710 എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ ഒരു ഡയരക്ടറി ഉണ്ടാക്കുക.
2. QPU710.exe എന്ന അപ്ലിക്കെഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം അത് മുകളില്‍ സൃഷ്ടിച്ച ഡയരക്ടറിയില്‍ അണ്‍സിപ്പ്
ചെയ്യുക.
3. ഉബുണ്ടു 7.10-വിന്റെ ഇമേജ് കയ്യില്‍ ഇല്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക.(705 MB ആണ് ഇതിന്റെ സൈസ്. ഇതിന്റെ ലൈവ് സി.ഡി/ഇന്‍സ്റ്റാള്‍ സി.ഡി കയ്യില്‍ ഉണ്ടെങ്കില്‍ നീറോ പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐ.എസ്.ഒ ഇമേജ് ഉണ്ടാക്കാം). ഈ ഇമേജ് മുകളിലത്തെ ഡയരക്ടറിയിലേക്ക് തന്നെ മാറ്റുക.
4. മുകളിലത്തെ ഡയരക്ടറിയില്‍ പോയി QPU710.bat എന്ന ഫയല്‍ ഡബിള്‍ക്ലിക്ക് ചെയ്യുക .

ചിത്രത്തില്‍ കാണുന്നതു പോലെയുള്ള ഒരു വിന്‍ഡോ തുറന്നു വരും. ഏതെങ്കിലും ഒരു കീ അമര്‍ത്തുക.
5.
അടുത്തു വരുന്ന വിന്‍ഡോവില്‍ F6 അമര്‍ത്തുക. അപ്പോള്‍ ബൂട്ട് ഓപ്‌ഷന്‍ വരും . അവിടെ persistent എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഈ ഓപ്ഷന്‍ നല്‍കിയാല്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന ഫയലുകള്‍ എല്ലാം സേവ് ചെയ്യപ്പെടും. ആ ഫയലുകള്‍ അടുത്ത തവണ വീണ്ടും കാണണം എന്നുണ്ടെങ്കില്‍ അടുത്ത തവണ ബൂട്ട് ചെയ്യുമ്പോളും ഓപ്‌ഷന്‍ നല്‍കുക.
6.
ഇതോടെ ഉബുണ്ടു വിന്‍‌ഡൊസില്‍ നിന്നും ബൂട്ട് ചെയ്യാന്‍ തുടങ്ങും.
ചില Qemu കമാന്റുകള്‍
ഇവ Qemu വിന്‍ഡൊവില്‍ നിന്നും മാത്രം ക്ലിക്ക് ചെയ്യുക.
Ctrl+Alt ഞെക്കിയാല്‍ വിന്‍‌ഡൊസില്‍ നിന്നും ഉബുണà
µà´Ÿàµà´µà´¿à´²àµ‡à´•àµà´•àµà´‚ തിരിച്ചും പോകാം

Ctrl+Alt+F ഞെക്കിയാല്‍ ഫുള്‍ സ്ക്രീന്‍ ഓണ്‍ ആക്കാം വീണ്ടും ഞെക്കിയാല്‍ ഓഫ് ആകും

Ctrl+Alt+2 ഞക്കിയാല്‍ Qemu മോണിറ്ററിലേക്ക് പോകാം(ഇവിടെ help എന്നു ടൈപ്പ് ചെയ്താല്‍ എല്ലാ കമാന്റുകളും കാണാം)

Ctrl+Alt+1 ഞെക്കിയാല്‍ Qemu മോണിറ്ററില്‍ നിന്നും ഉബുണ്ടുവിലേക്ക് പോകാം
7.
എന്റെ കമ്പ്യൂട്ടറില്‍ ഉബുണ്ടു സ്റ്റാര്‍ട്ട് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ട്

ശ്രദ്ധിക്കുക: ഉബുണ്ടു ഷട്ട്ഡൌണ്‍ ചെയ്യുമ്പോള്‍ ഇതുപോലൊരു

സ്ക്രീന്‍ വന്ന് ഡിസ്ക് റിമൂവ് ചെയ്യാന്‍ ഒരു മെസേജ് വരും. ഒന്നും ചെയ്യാതെ എന്റര്‍ അടിക്കുക മാത്രം ചെയ്യുക. എന്നിട്ട് അത് തീരുന്നതു വരെ ക്ഷമയോടെ System halted എന്ന് വരുന്നത് വരെ കാത്തു നില്‍ക്കുക

മെസേജ് വന്നാല്‍ വിന്‍ഡൊ ക്ലോസ് ചെയ്യാം. ഇത് വരുന്നതുവരെ കാത്തു നിന്നില്ലെങ്കില്‍ ഐ.എസ്.ഒ ഇമേജിന് കേടു പറ്റാന്‍ സാദ്ധ്യതയുണ്ട്.

ഈ ഉപാധി പെന്‍‌ഡ്രൈവില്‍ നിന്നും ലിനക്സ് റണ്‍ ചെയ്യിക്കാനും ഉപയോഗിക്കാം.

ചിത്രങ്ങള്‍ ഞെക്കിയാല്‍ അവ വലുതായി കാണാം.

കടപ്പാട്: പെന്‍‌ഡ്രൈവ്‌ലിനക്സ്.കോം