Archive

Posts Tagged ‘സമൂഹം’

വിക്കി സംഗമോത്സവം 2012- പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

March 1, 2012 Leave a comment

വിക്കിമീഡിയ പ്രവർത്തകരുടെ ഒരു കൂട്ടയ്മ വിക്കിസംഗമോത്സവം 2012 എന്ന പേരിൽ ഈ വരുന്ന ഏപ്രിൽമാസം 21, 22 തീയതികളിലായി കൊല്ലത്ത് നടക്കുന്നു. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് വൈജ്ഞാനിക സ്വഭാവമുള്ള വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധാവതരണം നടക്കുന്നുണ്ട്. ഇതിനുള്ള  അപേക്ഷ ക്ഷണിച്ച വിവരം ഇതിനോടകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ.

അപേക്ഷ ക്ഷണിച്ച് ഇത്രയധികം ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ കുറച്ച് അപേക്ഷകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യൻഭാഷാ വിക്കിപീഡിയകളിൽ വച്ച് ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള വിക്കിപീഡിയ മലയാളമാണ്. ഏറ്റവും കൂടുതൽ വരിക്കാരുള്ള മെയിലിങ് ലിസ്റ്റും നമുക്കാണുള്ളത്. ഇത്രയധികം ജനപിന്തുണ നമുക്കുണ്ടായിട്ടും, മുന്നോട്ട് വന്ന് കാര്യങ്ങൾ സംസാരിക്കാനും, ചർച്ചകൾ നടത്താനും നാം വിമുഖത കാണിക്കുന്നു.

ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വിപുലമായ പരിപാടികളാണ് ഏപ്രിലിൽ കൊല്ലത്ത് വച്ച് നടക്കുന്ന വിക്കിസംഗമോത്സവത്തിനു വേണ്ടി നമ്മൾ ആസൂത്രണം ചെയ്യുന്നത്. ഒരു കോൺഫറൻസിന്റെ പ്രധാന ആകർഷണം അതിലെ പരിപാടികളാനെന്നിരിക്കെ, അതിൽ ഭാഗവാക്കാകേണ്ടത് നാമെല്ലാവരുതന്നെയാണ്, അതുകൊണ്ടുതന്നെ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുക എന്നത് വിക്കിപദ്ധതികളുമായി സഹകരിക്കുന്ന നമ്മുടെ കടമയാണ്.

നിങ്ങളിൽ പലരും വ്യത്യസ്ത വിഷയങ്ങളിൽ പ്രാഗൽഭ്യമുള്ളവരായിരിക്കുമല്ലോ. ‘നിങ്ങളുടെ പ്രവർത്തനമണ്ഡലവും വിക്കിമീഡിയ സംരംഭങ്ങളും‘ എന്ന വിഷയത്തിൽ ഒരു ചെറിയ പ്രബന്ധം അവതരിപ്പിക്കാൻ ബുദ്ധിമുട്ടൊന്നും ഉണ്ടാവുകയില്ല എന്നു കരുതുന്നു. ഉദാഹരണത്തിന് ഒരു ഡോക്ടർക്ക് ‘ആരോഗ്യസം രക്ഷണത്തിൽ വിക്കിമീഡിയയ്ക്കുള്ള പങ്ക്, വൈദ്യശാസ്ത്ര താളുകൾ വിക്കിപീഡിയയിൽ, വൈദ്യശാസ്ത്ര പ്രൊജെക്ടുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാനായി ചെയ്യേണ്ടതെന്തെല്ലാം, ആരോഗ്യമേഖലയിലെ വിദഗ്ദർക്ക് വിക്കിമീഡിയയിൽ എന്തെല്ലാം ചെയ്യാൻ സാധിക്കും, വൈദ്യശാസ്ത്ര ലേഖനങ്ങൾ വികസിപ്പിക്കാൻ ആവശ്യമായ ടൂളുകൾ എന്നിങ്ങനെ അനവധി വിഷയങ്ങളിൽ പ്രബന്ധവും ചർച്ചയും അവതരിപ്പിക്കാവുന്നതാണ്. ഇനി താങ്കൾ ഒരു നവാഗതനാണെങ്കിൽ ‘വിക്കിമീഡിയ സംരംഭങ്ങൾ: ഒരു നവാഗതന്റെ വീക്ഷണകോണിലൂടെ‘ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധമാവാം. സജീവ ഉപയോക്താക്കൾക്ക് തങ്ങൾ പ്രവർത്തിക്കുന്ന വിക്കിപദ്ധതികളെപ്പറ്റി സംസാരിക്കാവുന്നതാണ്. ബ്ലോഗിങ് മേഖലയിലുള്ളവർക്ക് വിക്കിമീഡിയയുടെ പ്രചാരണത്തിന് ബ്ലോഗ് എന്ന മാധ്യമം ഉപയോഗിക്കുന്നതിനെ പറ്റി പ്രബന്ധങ്ങൾ അവതരിപ്പിക്കാവുന്നതാണ്.

ഒരാൾക്ക് ഒന്നിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിന് തടസ്സമില്ല. പ്രബന്ധത്തിന് അപേക്ഷ സമർപ്പിക്കുന്നതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, പ്രബന്ധമെഴുതുവാൻ ആവശ്യമായ വിവരങ്ങൾ വേണമെങ്കിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രമേശ് എൻ ജി, നത ഹുസൈൻ, അനൂപ് നാരായണൻ, വിശ്വപ്രഭ, ശിവഹരി എന്നിവരിൽ ആരെങ്കിലുമായി സംവദിക്കുക. എല്ലാവരും ഉത്സാഹിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ഏപ്രിലിൽ നടക്കുന്ന ഈ മഹാസംഗമത്തെ വിജയത്തിലേക്ക് നയിക്കുക എന്ന് അഭ്യർത്ഥിക്കുന്നു.

[കടപ്പാട്: ചുരുക്കിപ്പറഞ്ഞാൽ]

Advertisements

മലയാളം വിക്കിപ്രവർത്തകരുടെ സംഗമം

April 7, 2010 Leave a comment

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കിപ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി മുതൽ 5 മണി വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു് സംഘടിപ്പിക്കുന്നു.  സ്പേസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, ഐടി@സ്കൂൾ, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ മലയാളം വിക്കിസംഗമം സംഘടിപ്പിക്കുന്നത്.

സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം ആണു് ഇതു്.

മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള  അവബോധം മലയാളികൾക്കിടയിലുണ്ടാക്കുക എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  മലയാളം വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു് കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.

മലയാളം വിക്കി പ്രവർത്തകർ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ പരിപാടികൾ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങൾ താഴെ.

പരിപാടി: മലയാളം വിക്കിപ്രവർത്തക സംഗമം

സമയം: ഉച്ച കഴിഞ്ഞു് 2.00 മണി മുതൽ 5:30 വരെ

ആർക്കൊക്കെ പങ്കെടുക്കാം? മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

എന്തൊക്കെയാണു് കാര്യപരിപാടികൾ: മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 ലേഖനങ്ങൽ ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം,  മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തൽ, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം, തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ അവതരണം,  മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള സെമിനാർ, പത്രസമ്മേളനം.

സ്ഥലം: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കളമശ്ശേരി

എത്തിച്ചേരാനുള്ള വഴി: എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി എന്‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ് രാജഗിരി കോളേജ്.

രജിസ്റ്ററേഷൻ: പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ
mlwikimeetup@gmail.com എന്ന വിലാസത്തിലേക്കു്  ഇമെയിൽ അയക്കുകയോ താഴെ കാണുന്ന മൊബൈൽ നമ്പറുകളിൽ വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
ഇമെയിൽ  വിലാസം: mlwikimeetup@gmail.com

മൊബൈൽ നമ്പറുകൾ:

  സുഗീഷ്  സുബ്രഹ്മണ്യം: 9544447074
  രാജേഷ് ഒടയഞ്ചാൽ: 9947810020
  അനൂപ്  പി.: (0) 9986028410
  രമേശ് എൻ.ജി.: (0) 9986509050

മലയാളഭാഷയെ  സ്നേഹിക്കുകയും വിജ്ഞാനത്തിന്റെ വികേന്ദ്രീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടേയും സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മലയാളം വിക്കിപ്രവർത്തകർ
2010 ഏപ്രിൽ 07

കുഞ്ഞിപ്പെണ്ണ്

October 31, 2009 13 comments

നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും

നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ“
എന്നു തുടങ്ങുന്ന പാട്ട് വളരെ ജനപ്രീതി നേടിയ ഒരു  നാടന്‍ പാട്ടാണ് . അടുത്ത കാലത്തിറങ്ങിയ ‘നല്ലമ്മ’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധ നേടിയ ഈ നാ‍ടന്‍ പാട്ട് എഴുതിയത് 20 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നു വിശ്വസിക്കാന്‍ തന്നെ പലര്‍ക്കും പ്രയാസമായിരിക്കും. പക്ഷേ വരികളുടെ ഇടയിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ കവിതയുടെ കാലഘട്ടത്തെക്കുറിച്ച് ഒരു വ്യക്തത ലഭിക്കും.

http://www.youtube.com/v/6OwU87KtUQg&hl=en&fs=1&

നല്ലമ്മ എന്ന ആല്‍ബത്തിലെ “കുഞ്ഞിപ്പെണ്ണേ” എന്നു തുടങ്ങുന്ന ഗാനത്തിന്റെ യുട്യൂബ് വീഡിയോ

20 വര്‍ഷം മുന്‍പ് എഴുതപ്പെട്ടതാണെങ്കിലും ഇന്നും പ്രസക്തിയുള്ള വരികളാണ് കവിതയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്ന കവിയാണ് കുഞ്ഞിപ്പെണ്ണ് എന്ന ഈ നാടന്‍ പാട്ടെഴുതിയത്. മലയാള കവിതാരംഗത്തും ചലച്ചിത്രഗാന രംഗത്തും ചില കൃതികള്‍ രചിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ ഈ കവിതയിലെ ചില വരികള്‍  കുട്ടിക്കാലത്തെവിടെയോ കേട്ടിരുന്നു. മനസില്‍ കിടന്ന ആ വരികളോട് അക്കാലത്തെ സമകാലിക  സംഭവങ്ങളോട് കൂട്ടിച്ചേര്‍ത്ത്പുതിയ നാടന്‍ പാട്ടാക്കുകയായിരുന്നു.

നാടന്‍ പാട്ടിന്റെ പൂര്‍ണരൂപം താഴെക്കാണാം.

“നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും


ചെന്തേങ്ങ നിറമല്ലേലും
ചെന്താമരകണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലേലും
മുല്ലമൊട്ടിൻ പല്ലില്ലേലും
എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കാണാൻ ചന്തം തോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും


കാതിലൊരു മിന്നുമില്ല
കഴുത്തിലാണേൽ അലുക്കുമില്ല
കൈയിലെന്നാൽ വളയുമില്ല
കാലിലാണേൽ കൊലുസ്സുമില്ല
എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കാണാൻ ചന്തം തോന്നും
എന്നിട്ടെന്തേ നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും


തങ്കംപോലെ മനസ്സുണ്ടല്ലോ
തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ
നിന്നെക്കെട്ടാൻ വന്നില്ലല്ലോ”


“എന്നെക്കാണാൻ വന്നോരുക്ക്‌
പൊന്നുവേണം പണവും വേണം
പുരയാണെങ്കിൽ മേഞ്ഞതല്ല
പുരയിടവും ബോധിച്ചില്ല.
പൊന്നുംനോക്കി മണ്ണുംനോക്കി
എന്നെക്കെട്ടാൻ വന്നില്ലേലും
ആണൊരുത്തൻ ആശതോന്നി
എന്നെക്കാണാൻ വരുമൊരിക്കൽ


ഇല്ലേലെന്തേ നല്ലപെണ്ണേ
അരിവാളുണ്ട്‌ ഏൻ കഴിയും
ഇല്ലേലെന്തേ നല്ലപെണ്ണേ
അരിവാളുണ്ട്‌ ഏൻ കഴിയും”

കടപ്പാട്:എം.കെ.വിലാസ്(ദേശാഭിമാനി സ്ത്രീ)

കണ്ണാടിയും മലയാള സമൂഹവും

June 15, 2009 2 comments


ഏഷ്യാനെറ്റില്‍ എല്ലാ ഞായറാഴ്ചയും രാത്രി 10 മണിക്ക് സം‌പ്രേഷണം ചെയ്യുന്ന പരിപാടിയാണ് കണ്ണാടി. മലയാള ചാനലുകളുടെ ചരിത്രത്തില്‍ , ഇത്രയും അധികം നീണ്ടു നിന്ന, സാമൂഹികമായി ഇടപെടുന്ന ഒരു പരിപാടി ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. 700-ല്‍ അധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഈ ഏഷ്യാനെറ്റ് പ്രോഗ്രാം ഞാനിഷ്ടപ്പെടുന്നതിനു കാരണം അത് അവതരിപ്പിക്കുന്ന വിഷയങ്ങളും അതിന്റെ സാമൂഹികമായ ഇടപെടലുകളും മൂലമാണ്. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ രാഷ്ട്രീയമായും, മത,ജാതി,സമുദായ,വിദ്യാഭ്യാസ,സാമ്പത്തിക അസമത്വങ്ങള്‍ അനുഭവിക്കുന്ന ഒരു സമൂഹത്തെ മുഖ്യധാരയുടെ മുന്‍പിലെത്തിക്കുവാനും അവയില്‍ ചിലതിലെങ്കിലും നടപടികളെടുക്കുവാനും ഈ പരിപാടിക്കു കഴിഞ്ഞിട്ടുണ്ട്.
ടി.എന്‍. ഗോപകുമാര്‍ അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രത്യേകതയായ “പ്രേക്ഷക നിധി“ രോഗങ്ങളാലും മറ്റും പ്രശ്നങ്ങളനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും, ഇന്ത്യയുടെ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചപ്പോഴും കണ്ണാടി പ്രേക്ഷകര്‍ “പ്രേക്ഷക നിധിയിലൂടെ“ സ്വരൂപിച്ച പണം ഒരു വലിയ ജനതക്ക് ഒരാശ്വാസം തന്നെയായി.

കണ്ണാടി 2009 ജൂണ്‍ 14-ന് സം‌പ്രേഷണം ചെയ്ത എപ്പിസോഡിന്റെ അവസാനം പറഞ്ഞത് മലയാളി സമൂഹത്തിന്റെ ജീര്‍ണ്ണത ശരിക്കും തുറന്നു കാട്ടുന്നതായിരുന്നു. കണ്ണാടിയുടെ പ്രേക്ഷകനിധിയിലേക്ക് സം‌ഭാവന നല്‍കുന്നത് പ്രേക്ഷകര്‍ തന്നെയാണ്. കേരളത്തിനു പുറത്തും, അകത്തുമുള്ള ഒരു വലിയ സമൂഹം ഇതിലേക്ക് സം‌ഭാവനകള്‍ നല്‍കുന്നുണ്ട്. കണ്ണാടി പ്രോഗ്രാമിന്റെ അവസാനം സം‌ഭാവന നല്‍കിയവരുടെ പേരു വിവരങ്ങള്‍ വായിക്കാറുമുണ്ട്.. ഇങ്ങനെ സ്വന്തം പേരു ടി.വി. യിലൂടെ കേള്‍ക്കുന്നതിനു വേണ്ടി മാത്രം ചില വിരുതര്‍ ചെക്കുകള്‍ കണ്ണാടി പ്രോഗ്രാമിന്റെ പേരിലേക്ക് അയച്ചു കൊടുക്കുന്നു. ഈ ചെക്കുകള്‍ പ്രോസസ് ചെയ്യാന്‍ വേണ്ടി ബാങ്കിലേക്ക് അയച്ചപ്പോള്‍ മാത്രമാണ് അതൊരു ബ്ലാങ്ക് ചെക്കാണെന്നു മനസിലാകുന്നത്.

ഇങ്ങനെ ബ്ലാങ്ക് ചെക്കുകള്‍ അയച്ച് ഒരു വലിയ സമൂഹത്തെ വിഡ്ഡികള്‍ ആക്കുന്നത് ,മലയാളി സമൂഹത്തിന്റെ മറ്റൊരു ജീര്‍ണ്ണിച്ച വൈചിത്ര്യമായിരിക്കണം. സ്വന്തം പേരു വിവരം ടി വിയില്‍ കേള്‍ക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ അതിനു വേറെ എത്ര വഴികളുണ്ട്. പേരു വിവരം കേള്‍പ്പിക്കാന്‍ വേണ്ടി മാത്രം മലയാളത്തില്‍ ചാനലുകള്‍ പോലും ഉണ്ട്. അവിടെയൊക്കെ 12 മുതല്‍ 15 വരെ മണിക്കൂറുകള്‍ ലൈവ് ആയി നിങ്ങളുടെ പേരുകള്‍ കേട്ടു കൊണ്ടേയിരിക്കാം. ഇത്തരം നല്ല പ്രവര്‍ത്തനങ്ങളെ എങ്കിലും വെറുതെ വിട്ടു കൂടെ എന്റെ മലയാളി സമൂഹമേ???
ചിത്രത്തിനു കടപ്പാട് :ഏഷ്യാനെറ്റ്

കടലില്‍ നിന്നു മണല്‍ വാരുന്നവര്‍

March 8, 2009 3 comments

പുഴകളുടെയും, നദികളുടെയും ശാപമായിക്കഴിഞ്ഞിരിക്കുന്നു ഇന്ന് മണല്‍ വാരല്‍. നദികളിലെ മണല്‍ വാരലിനു കര്‍ശന നിയന്ത്രണങ്ങള്‍ വന്നതിലാകണം ഇപ്പോള്‍ പുഴയെ ഉപേക്ഷിച്ച് കടലിലേക്ക് കടന്നിരിക്കുന്നു ഇക്കൂട്ടര്‍. കണ്ണൂര്‍ കോട്ടക്കു സമീപത്തു നിന്ന് ജെ.സി.ബിയുപയോഗിച്ച് മണല്‍ വാരുന്നതിന്റെ ചില ദൃശ്യങ്ങള്‍…ജെ.സി.ബി ഉപയോഗിച്ച് മണല്‍ വാരി തൊട്ടടുത്ത ഒരു ഇരുമ്പു ചങ്ങാടത്തിലേക്ക് മാറ്റുന്നു.

ഒരു ‘ലോഡ്‘ ആയി.ചങ്ങാടം ഇനി കരയിലേക്ക്…

ചങ്ങാടം കരയിലേക്ക് നീങ്ങുന്നു…


അടുത്ത ലോഡിനായി കാത്തുനില്‍ക്കുന്നവര്‍…


മണലിനായി കാത്തു നില്‍ക്കുന്ന ലോറി.മരങ്ങള്‍ക്കിടയില്‍ കാണാം..


ലോറിയുടെ ചിത്രം…


നിളയും,പെരിയാറും മഴവെള്ളപാച്ചിലുകള്‍ മാത്രമാകുന്നു. വളപട്ടണം പുഴയും, തൂതപ്പുഴയും വിസ്മൃതിയിലേക്ക് ഒഴുകുന്നു… അടുത്ത നോട്ടം ഇനി അറബിക്കടലിലേക്ക്.

അബ്ദുള്ളക്കുട്ടിയുടെ വികസന നയങ്ങള്‍

January 17, 2009 4 comments

കേരളത്തിന്റെ വികസനം എന്ന പദം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നു. ഇത്തവണ അബ്ദുള്ളക്കുട്ടി എന്ന കണ്ണൂര്‍ എം.പി വികസനക്കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന പ്രസ്താവനയെ പാര്‍ട്ടിക്ക് രസിക്കാത്തതിനാല്‍ അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് സി.പി.ഐ.എമ്മിന്റെ മയ്യില്‍ ഏരിയ കമ്മറ്റി സസ്പെന്റ് ചെയ്തിരിക്കുന്നു. സസ്പെന്റ് ചെയ്തതിനു ശേഷം വാര്‍ത്താപ്രവര്‍ത്തകരോട് സംസാരിച്ച അബ്ദുള്ളക്കുട്ടി തന്റെ സസ്‌പെന്‍ഷന്‍ നാട്ടിലെ യുവാക്കളെയാകെ വിഷമിപ്പിക്കുന്നുവെന്നും പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷമായി കണ്ണൂര്‍ ലോകസഭാമണ്ഡലത്തിന്റെ എം.പിയാണ് അബ്ദുള്ളക്കുട്ടി. ഇന്ന് വികസനവുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയുടെ പേരില്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടിക്ക് പുറത്തേക്ക് പോകുമ്പോള്‍ ഒരു സാധാരണ കണ്ണൂരുകാരന്‍ അബ്ദുള്ളക്കുട്ടിയോട് ചോദിക്കുന്നത് ഇതായിരിക്കും.
“കഴിഞ്ഞ പത്തു വര്‍ഷമായിട്ടും കണ്ണൂര്‍ എം.പി ആയിരുന്നിട്ട് താങ്കള്‍ കണ്ണൂരിന്റെ വികസനത്തിനായി എന്തൊക്കെ ചെയ്തു? താങ്കളുടെ തന്നെ വെബ്‌സൈറ്റില്‍ താങ്കളുടെ അച്ചീവ്‌മെന്റായി കാണുന്നത് വളരെക്കുറച്ച് മാത്രമാണ് . ഇത്രയും കാര്യങ്ങള്‍ മാത്രമേ 10 വര്‍ഷമായി അങ്ങേക്ക് ചെയ്യാന്‍ കഴിഞ്ഞുള്ളൂവെങ്കില്‍ താങ്കളുടെ 10 വര്‍ഷങ്ങള്‍ കണ്ണൂരിനെ സംബന്ധിച്ചെടുത്തോളം പരിതാപകരമായിരുന്നു. “

കേരള സ്കൂള്‍ കലോത്സവം

January 4, 2009 1 comment

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നാല്പത്തി ഒമ്പത്താമത് കേരള സ്കൂള്‍ കലോത്സവം അതിന്റെ അവസാന നാളിലേക്ക് കടക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ് മലയാളം വിക്കിപീഡിയയില്‍ കേരള സ്കൂള്‍ കലോത്സവത്തെക്കുറിച്ച് ഒരു ലേഖനം എഴുതുന്നതിനെക്കുറിച്ച് ആലോചിച്ചത്. ലഭ്യമായ വിവരങ്ങള്‍ വെച്ച് ‘കേരള സ്കൂള്‍ കലോത്സവം’ എന്നൊരു ലേഖനം സൃഷ്ടിക്കുകയും ചെയ്തു. ഈ ലേഖനത്തിലേക്ക് ഇപ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് താഴെപ്പറയുന്ന താളുകളില്‍ നിന്നാണ്.

 1. http://www.schoolkalolsavam.in/history.html
 2. മലയാള മനോരമ
 3. ഇന്ത്യാടുഡെ
 4. ദ ഹിന്ദു

ബ്ലോഗ് വായനക്കാര്‍ക്കായി ബ്ലോഗിലും കേരള സ്ക്ലൂള്‍ കലോത്സവം എന്ന ലേഖനത്തിന്റെ ഇപ്പോഴത്തെ രൂപം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

കേരള സ്കൂള്‍ കലോത്സവം

കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ്‌ കേരള സ്കൂള്‍ കലോത്സവം. എല്ലാവര്‍ഷവും ഡിസംബര്‍-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ല്‍ . 2008 വരെ സംസ്ഥാന സ്കൂള്‍ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ്‌ കേരള സ്കൂള്‍ കലോത്സവം എന്നറിയപ്പെടാന്‍ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂള്‍ കലോത്സവം അറിയപ്പെടുന്നു.

സ്കൂള്‍,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങള്‍ക്കു ശേഷമാണ്‌ സംസ്ഥാനതല മത്സരà´
‚ നടക്കുന്നത്.

ചരിത്രം

1956-ല്‍ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം . അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ അപ്പന്‍ തമ്പുരാനും, ഗണേശ അയ്യര്‍ എന്ന പ്രഥമാധ്യാപകനും ചേര്‍ന്നതാണ്‌ ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചത്. ജി.എസ്. വെങ്കടേശ്വരയ്യര്‍ അന്ന് ഡല്‍ഹിയില്‍ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ . ഈ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ്‌ ,കേരളത്തിലെയും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. ജനുവരി 24 മുതല്‍ 26 വരെ എറണാകുളം എസ്സ്. ആര്‍.വി. ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ യുവജനോല്‍സവം അരങ്ങേറി.അന്ന് ഒരു ദിവസം മാത്രമാണു കലോത്സവം ഉണ്ടായിരുന്നത് . ഏതാണ്ട് 200-ഓളം കുട്ടികള്‍ സ്കുള്‍ തലത്തില്‍ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക്

1975-ല്‍ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം,മോഹിനിയാട്ടം,അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങള്‍ മത്സര ഇനങ്ങളായി ചേര്‍ത്തത് ഈ വര്‍ഷമായിരുന്നു. കലോത്സവത്തിനു മുന്‍പു നടക്കുന്ന ഘോഷയാത്രയും ആര്‍ംഭിച്ചതും 1975-ല്‍ തന്നെ.

കലാതിലകം, പ്രതിഭാ പട്ടങ്ങള്‍

കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയന്റുകള്‍ നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകം എന്ന പട്ടവും, ആണ്‍കുട്ടിക്ക് കലാപ്രതിഭ എന്ന പട്ടവും നല്‍കുന്ന പതിവുണ്ടായിരുന്നു. 1986-ല്‍ ടി.എം.ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്‌ ഇതാരംഭിച്ചത്. കവി ചെമ്മനം ചാക്കോയാണ്‌ പ്രതിഭ എന്ന പേരു നിര്‍ദ്ദേശിച്ചത്. ആദ്യത്തെ പ്രതിഭാ പട്ടം നേടിയത് പിന്നീട് ചലച്ചിത്ര നടനായി മാറിയ വിനീത് ആയിരുന്നു. കലാതിലകം പൊന്നമ്പളി അരവിന്ദും. 2006-ലെ കലോത്സവം മുതല്‍ കലോത്സവ കമ്മറ്റി തിലക പ്രതിഭാ പട്ടങ്ങള്‍ നല്‍കുന്ന പതിവ് ഉപേക്ഷിച്ചു.2005-ല്‍ തിലകം നേടിയ ആതിര ആര്‍. നാഥാണ് അവസാനത്തെ തിലക പട്ടമണിഞ്ഞത്. ആ വര്‍ഷം പ്രതിഭാപട്ടം ഇല്ലായിരുന്നു.

സ്വര്‍ണ്ണക്കപ്പ്

കലോത്സവത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വര്‍ണ്ണക്കപ്പ് നല്‍കുന്ന പതിവ് 1986-മുതല്‍ തുടങ്ങി. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ്‌ 117.5 പവന്‍ ഉള്ള സ്വര്‍ണ
്ണക്കപ്പ് പണിതീര്‍ത്തത്. 2008 വരെ ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നല്‍കാറ്. 2009-ല്‍ ഹയര്‍സെക്കന്ററി കലോത്സവം കൂടെ ഒന്നിച്ച നടക്കുന്നതിനാല്‍ 2009-ലെ കലോത്സവം മുതല്‍ ഈ കപ്പ് ഹൈസ്കൂള്‍ ,ഹയര്‍സെക്കന്ററി തലങ്ങളില്‍ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന റവന്യു ജില്ലക്കാണ്‌ നല്‍കുന്നത്.

കലോത്സവ വേദികള്‍

1956 മുതല്‍ കലോത്സവം നടന്ന വേദികളാണ്‌ ചുവടെ

ക്രമനമ്പര്‍ വര്‍ഷം വേദി
1 1957 എറണാകുളം
2 1958 തിരുവനന്തപുരം
3 1959 ചിറ്റൂര്‍
4 1960 കോഴിക്കോട്
5 1961 തിരുവനന്തപുരം
6 1962 ചങ്ങനാശ്ശേരി
7 1963 തൃശ്ശൂര്‍
8 1964 തിരുവല്ല
9 1965 ഷൊര്‍ണ്ണൂര്‍

1966 കലോത്സവം നടന്നില്ല

1967 കലോത്സവം നടന്നില്ല
10 1968 തൃശ്ശൂര്‍
11 1969 കോട്ടയം
12 1970 ഇരിങ്ങാലക്കുട
13 1971 ആലപ്പുഴ

1972 കലോത്സവം നടന്നില്ല

1973 കലോത്സവം നടന്നില്ല
14 1974 മാവേലിക്കര
15 1975 പാലാ
16 1976 കോഴിക്കോട്
17 1977 എറണാകുളം
18 1978 തൃശ്ശൂര്‍
19 1979 കോട്ടയം
20 1980 തിരുവനന്തപുരം
21 1981 പാലക്കാട്
22 1982 കണ്ണൂര്‍
23 1983 എറണാകുളം
24 1984 കോട്ടയം
25 1985 എറണാകുളം
26 1986 തൃശ്ശൂര്‍
27 1987 കോഴിക്കോട്
28 1988 കൊല്ലം
29 1989 എറണാകുളം
30 1990 ആലപ്പുഴ
30 1990 ആലപ്പുഴ
31 1991 കാസര്‍ഗോഡ്
32 1992 തിരൂര്‍
33 1993 ആലപ്പുഴ
34 1994 തൃശ്ശൂര്‍
35 1995 കണ്ണൂര്‍
36 1996 കോട്ടയം
37 1997 എറണാകുളം
38 1998 തിരുവà´
ന്തപുരം
39 1999 കൊല്ലം
40 2000 കൊല്ലം
41 2001 തൊടുപുഴ
42 2002 കോഴിക്കോട്
43 2003 ആലപ്പുഴ
44 2004 തൃശ്ശൂര്‍
45 2005 തിരൂര്‍
46 2006 എറണാകുളം
47 2007 കണ്ണൂര്‍
48 2008 കൊല്ലം
49 2009 തിരുവനന്തപുരം

കേരള സ്കൂള്‍ കലോത്സവം 2008-2009

നാല്പത്തിഒമ്പൊതാമത് കേരള സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വെച്ച് 2008 ഡിസംബര്‍ 30 മുതല്‍ 2009 ജനുവരി 5 വരെ നടക്കുകയാണ്‌. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ നയരേഖകള്‍ അനുസരിച്ചാണ്‌ കലോത്സവത്തിന്റെ നടത്തിപ്പ്. നിരവധി പ്രത്യേകതകളുമായാണ്‌ ഈ കലോത്സവം നടക്കുന്നത്. കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പുത്തരിക്കണ്ടം മൈതാനത്തെ പ്രധാന വേദിയില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍‌വ്വഹിച്ചു.

ഈ ലേഖനത്തിലേക്ക് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. കലോത്സവത്തിന്റെ ചരിത്രം, കലാതിലകം,പ്രതിഭ പട്ടം നേടിയവരുടെ പേരു വിവരം(വര്‍ഷക്രമത്തില്‍) ,ഇതുവരെ നടന്ന കലോത്സവങ്ങളുടെ ലോഗോ, വിമര്‍ശനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അറിയാവുന്നവര്‍ അത് വിക്കിപീഡിയയിലെ ലേഖനത്തിലോ, ഈ പോസ്റ്റിനു കമന്റായോ നല്‍കണമെന്ന് അപേക്ഷ. ഇതുà´
®à´¾à´¯à´¿ ബന്ധപ്പെട്ട് എതെങ്കിലും ഗ്രന്ഥങ്ങളോ,സുവനീറുകളോ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അത്തരം വിവരങ്ങളും നല്‍കുവാന്‍ അപേക്ഷ.