Home > അനുഷ്ഠാനം, ഓണം, ഫോട്ടോ പോസ്റ്റ്, ഭക്ഷണം, Malayalam > ഭൂമിയുടെ അവകാശികൾ അഥവാ ഉറുമ്പിനുള്ള ചോറ്

ഭൂമിയുടെ അവകാശികൾ അഥവാ ഉറുമ്പിനുള്ള ചോറ്

പല്ലിയും ,പഴുതാരയും, പാമ്പും,ആടും, പൂച്ചയും, കിളികളുമെല്ലാം ഈ ഭൂമിയുടെ അവകാശികൾ ആണെന്നു നമ്മെ ഓർമ്മിപ്പിക്കുന്ന  കഥ എഴുതിയത് വൈക്കം മുഹമ്മദ് ബഷീറാണ്. മനുഷ്യനെപ്പോലെ തന്നെ ഈ ഭൂമിയിൽ മറ്റു ജീവജാലങ്ങൾക്കും തുല്യ അവകാശവും പങ്കാളിത്തവുമുള്ള ഒരു ലോകത്തിൽ മനുഷ്യരുടെ സന്തോഷങ്ങളൊക്കെ മൃഗങ്ങളുമായും പക്ഷി മൃഗാദികളും, ഷഡ്പദങ്ങളുമായി പങ്കു വെക്കണമെന്ന് എന്റെ നാട്ടുകാരെ പഠിപ്പിച്ചത് ആരാണെന്ന് എനിക്കിന്നുമറിയില്ല. ഓണത്തിനും, വിഷുവിനും മനുഷ്യർക്ക് ഒരുക്കിയ സദ്യയുടെ ഒരു പങ്ക് ഉറുമ്പുകൾക്കും, വിഷുവിനു കണി വെച്ച മൂക്കാത്ത വരിക്കച്ചക്കയുടെ ഒരു കഷ്ണം പശുവിനു കണിയായി നൽകുകയും പിന്നീട് കണി കണ്ട ആ ചക്ക തന്നെ അതിനു ഭക്ഷണമായി നൽകുന്നതും എന്റെ വീട്ടിൽ കാലാകാലങ്ങളായി നടന്നു വരുന്ന ഒരു അലിഖിത നിയമമാണ്. മാനുഷരെല്ലാരുമൊന്നു പോലെ എന്നു പാടിയ അജ്ഞാത കവി മാനുഷൻ എന്നതിന്റെ അർത്ഥമായി ഉദ്ദേശിച്ചത് ഈ ഭൂലോകത്തെ സമസ്ത ജീവജാലങ്ങളെയുമായിരിക്കുമോ?

ഭൂമിയുടെ അവകാശികൾ അഥവാ ഉറുമ്പിനുള്ള ചോറ്

ഇത്തവണത്തെ തിരുവോണ ദിവസം ഉറുമ്പുകൾക്കായി ഓണസദ്യ വിളമ്പിയിരിക്കുന്നു.

ഇതു പോലെ ഉറുമ്പുകൾക്കും പശുക്കൾക്കും സദ്യ ഒരുക്കുന്ന സ്വഭാവം വേറെ എവിടെയെങ്കിലുമുണ്ടോ?

  1. August 29, 2010 at 1:17 PM

    തറവാട്ടിലെ കാര്‍ന്നോമാര്‍ക്കും ചാത്തനും എല്ലാം ഓണസദ്യ വിളമ്പുന്നത് ഇതേ ആശയം ഉള്‍കൊണ്ടായിരിക്കും അല്ലെ.അങ്ങനെ വിളമ്പുന്നത് അവിടെ ഉപേക്ഷിക്കുകയാണ് പതിവ് !
    എന്തൊക്കെ യായാലും പണ്ടു ഉള്ളോര് ഇതെല്ലാം കണ്ടോടാണ് ഇതുപോലുള്ള ആചാരങ്ങള്‍ ആചരിച്ചിരുന്നത്‌ !

  2. Vijesh
    August 29, 2010 at 10:13 PM

    Kolam varakkunnathinu(ari podi upayogichu)pinnilulla karyavum ithu thanne allle!!!!kurachu koodi ullilekku nokkiyal daanam enna concept……….

  1. No trackbacks yet.

Leave a comment